അംബാനി നേടിയത് മണിക്കൂറില്‍ 90 കോടി
ന്യൂഡെല്‍ഹി: ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം രാജ്യത്ത് തൊഴില്‍ നഷ്ടങ്ങളും സാമ്പത്തിക പ്രതിസന്ധികള്‍ മൂലമുള്ള ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാലത്തിലെ ഒരു ദിവസത്തിലാണ് റിലയന്‍സ് ഇന്റസ്ട്രീസ് ഉടമ മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പന്നനായി ഉയര്‍ത്തപ്പെട്ട വാര്‍ത്ത വന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ അംബാനിയുടെ സമ്പത്ത് 72 ശതമാനം വര്‍ധനയോടെ 5837 ബില്യണ്‍ രൂപയിലെത്തി.
മണിക്കൂറില്‍ 90 കോടി എന്ന നിലയിലാണ് ലോക്ക്ഡൗണ്‍ കാലയളവില്‍ അംബാനിയുടെ ആസ്തി വര്‍ധിച്ചത്. ഇക്കാലയളവില്‍ രാജ്യത്തെ 24 ശതമാനത്തോളം പേരുടെ പ്രതിമാസ വരുമാനം 3000 രൂപ മാത്രമായിരുന്നു എന്നും ഓക്‌സ്‌ഫോം തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.