November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്റ്റാര്‍ട്ടപ്പുകള്‍ ആയുഷ് മേഖലയിലെ സാധ്യതകള്‍ കണ്ടെത്തണം: കേന്ദ്രമന്ത്രി

1 min read
തിരുവനന്തപുരം: ആയുഷ് മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിരവധി സാധ്യതകളും അവസരങ്ങളുമുണ്ടെന്നും യുവസംരംഭകര്‍ അത് പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ച് ദിവസത്തെ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്‍റെ (ജിഎഎഫ്-2023) ഭാഗമായുള്ള ദേശീയ ആരോഗ്യ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഔഷധ നിര്‍മ്മാണം, ആയുഷ് ഉപകരണങ്ങളുടെ നിര്‍മ്മാണം, രോഗനിര്‍ണയം തുടങ്ങിയ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ കഴിയും. നൂതന ആശയങ്ങളുള്ള സംരംഭകര്‍ക്കായി ആയുഷ് സ്റ്റാര്‍ട്ടപ്പ് ചലഞ്ചിന് ലോക ആയുര്‍വേദ ദിനത്തില്‍ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. ആയുഷ് മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടും വളര്‍ന്നു കൊണ്ടിരിക്കുന്ന ആയുര്‍വേദത്തിന്‍റെ പ്രകാശമായി മാറുകയാണ് ജിഎഎഫ്. വിദേശികള്‍ക്കുള്ള ആയുഷ് വിസയെ ഒരു പുതിയ വിസാ വിഭാഗമാക്കിയിട്ടുണ്ട്.  ഇതിന്‍റെ പ്രയോജനം ലഭിക്കുന്നതിനും വിദേശ രോഗികളെ ആകര്‍ഷിക്കുന്നതിനും രാജ്യത്തെ ആയുഷ് ആശുപത്രികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

പരിസ്ഥിതി-വനം മന്ത്രാലയം, കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) എന്നിവയുടെ സഹകരണത്തോടെ ഔഷധ സസ്യങ്ങളുടെ കൃഷിയും പരിപാലനവും ആയുഷ് മന്ത്രാലയം സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.

കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്‍ററികാര്യ സഹമന്ത്രിയും ജിഎഎഫ് ചെയര്‍മാനുമായ വി.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. സാംക്രമികേതര രോഗങ്ങള്‍ കാരണമുണ്ടാകുന്ന മരണങ്ങളുടെ 77 ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണുണ്ടാകുന്നത്. നീതി ആയോഗിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഇത്തരം പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ആയുര്‍വേദത്തിന് നിര്‍ണായക പങ്കുണ്ടെന്നും വി.മുരളീധരന്‍ പറഞ്ഞു.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ

ആയുര്‍വേദ മേഖലയില്‍ ജിഎഎഫ് ഒരു നാഴികക്കല്ലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും വ്യവസായ മേഖലയിലുള്ളവര്‍ക്കും ഗവേഷകര്‍ക്കും അനുയോജ്യമായ വേദിയാണിത്. 2023 ല്‍ ആയുഷ് മേഖല 24 ബില്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Maintained By : Studio3