November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജപ്പാനിലെ തൊഴിലവസരങ്ങളും ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളും

1 min read

— ബിജു കല്ലുപറമ്പില്‍

കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ നേതാജി സുഭാഷ് ചന്ദ്ര ബോസ് നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന് പിന്നില്‍ നിന്ന് അദ്ദേഹത്തിന് പിന്തുണ നല്കാന്‍ ജപ്പാന്‍ എന്ന മഹാ ശക്തിയുണ്ടായിരുന്നു. ലോകത്തെ ഏറ്റവും വികസിതമായ രാജ്യങ്ങളില്‍ ഒന്നെന്ന പേര് പേറുമ്പോഴും ജപ്പാന് അവരുടേതായ വെല്ലുവിളികളും ഉണ്ടായിരുന്നു. നിരന്തരമായ പ്രകൃതിക്ഷോഭങ്ങളെ ടെക്നോളജിയുടെ കരുത്തില്‍ നേരിട്ട് ലോകത്തിന് പലതവണ മാതൃക ആയവരാണ് ജപ്പാന്‍കാര്‍.

1980-കളില്‍ ജപ്പാന് തങ്ങളുടെ കുറഞ്ഞുവരുന്ന ജനസംഖ്യ വലിയൊരു വെല്ലുവിളിയായി മാറി, ഫാക്ടറികളും മാനുഫാക്ചറിങ് കമ്പനികളും ചൈനയില്‍ തുടങ്ങിക്കൊണ്ടാണ് ജപ്പാന്‍ ഈ വെല്ലുവിളി നേരിട്ടത്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായ ജപ്പാന് തങ്ങളുടെ വ്യവസായ ഉല്‍പാദനം താഴേക്ക് പോകാതെ കാത്തുസൂക്ഷിക്കാന്‍ ഇത് സഹായിച്ചു. ഒപ്പം എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ അവരുടെ സാധനങ്ങള്‍ വിലക്കിഴിവിലും ഗുണമേന്മയിലും നല്‍കാന്‍ ഇത് സഹായിച്ചു. 1980കള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് വലിയ രീതിയില്‍ ജാപ്പനീസ് ഇന്‍വെസ്റ്റ്മെന്‍റ് വരുവാന്‍ തുടങ്ങി. എന്നാല്‍ ഇന്ത്യയുടെ രാഷ്ട്രീയ പ്രശ്ശ്നങ്ങളും കാല ഹരണപ്പെട്ട തൊഴില്‍ നിയമങ്ങളും, ലൈസന്‍സ് രാജും ഇതിനെ പിന്നോട്ട് വലിച്ചു. ജപ്പാന്‍ മുന്നോട്ടുവെച്ച അവസരങ്ങള്‍ ചൈനയെ പ്പോലെ വലിയ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്കായില്ല.

1960കളില്‍ ഇന്ത്യയില്‍ ജപ്പാന്‍ ഇന്‍വെസ്റ്റ് ചെയ്തതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കമ്പനി തോഷിബാആനന്ദ് എന്നപേരില്‍ കേരളത്തിലെ കളമശ്ശേരിയില്‍ ആയിരുന്നു എന്നത് നമ്മള്‍ മലയാളികള്‍ പോലും മറന്നു തുടങ്ങി.ബള്‍ബുകളും ബാറ്ററികളും നിര്‍മ്മിക്കുന്ന ആധുനികമായ ഒരു പ്ലാന്‍റ് ജപ്പാന്‍ നിര്‍മിച്ചു. അതിന് ശേഷവും പല സംരംഭങ്ങളും ഉണ്ടയായെങ്കിലും രാഷ്ട്രീയ ഉള്‍വലികളും ലൈസന്‍സ് രാജ് തുടങ്ങിയ കാരണങ്ങളുമെല്ലാം ഇതിനെയൊക്കെ പിന്നോട്ട് വലിച്ചു. ജപ്പാന്‍റെ തന്നെ മാരുതി സുസുക്കി എന്ന സംരംഭമാണ് ഇന്ത്യന്‍ വാഹന വിപണിയെ തന്നെ പിടിച്ചു കുലുക്കി സാധാരണക്കാരന്‍റെ കാര്‍ എന്ന സ്വപ്നം സഫലീകരിച്ചത്.

ഇന്ന് ലോകത്തിന്‍റെ കാഴ്ചപ്പാടുകള്‍ മാറിമറിഞ്ഞിരിക്കുന്നു. ജപ്പാന്‍ ചൈനയെ കാണുന്നത് അവരുടെ ശത്രുപക്ഷത്താണ്. 1980കളിലും 1990 കളിലും ജപ്പാനിലെ ജോബ് മാര്‍ക്കറ്റ് കയ്യടക്കിയിരുന്നത് ചൈനീസ് വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. ജാപ്പനീസ് ഭാഷയുടെ ലിപി കാഞ്ചി എന്ന ചൈനീസ് ലിപി തന്നെയാണ് എന്നത് ചൈനീസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജാപ്പനീസ് ലാംഗ്വേജ് പഠിക്കാന്‍ വലിയ അനുഗ്രഹമായിരുന്നു. സാംസ്കാരികപരമായും മറ്റുവഴികളിലൂടെയും ചൈനീസ് ജനത ജാപ്പനീസ് ജനതയുമായി വളരെയധികം സാമ്യമുള്ളവരായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല ജാപ്പനീസ് സമുദ്ര അതിര്‍ത്തിയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന ഭീഷണി മൂലം ജാപ്പനീസ് കമ്പനികള്‍ ചൈനക്കാരായ ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കാന്‍ മടിക്കുന്നു. കൂടാതെ ചൈനയില്‍ നിന്നും വലിയ രീതിയില്‍ ഇന്‍വെസ്റ്റ്മെന്‍റുകള്‍ വഴിതിരിച്ചു മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകുവാനും ജാപ്പനീസ് ഗവണ്‍മെന്‍റ് 2010 നു ശേഷം തീരുമാനിക്കുകയുണ്ടായി.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

അവിടെയാണ് വലിയ അവസരങ്ങള്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറന്നു കിട്ടുന്നത്.
ഭാഷയോടും സംസ്കാരത്തോടും വലിയ ആഭിമുഖ്യം കാണിക്കുന്ന ജപ്പാന്‍ ഇന്ന് കുറഞ്ഞ ജനസംഖ്യ മൂല്യം ബുദ്ധിമുട്ടുകയാണ്. ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ കൊടുക്കാന്‍ മാത്രമല്ല അവരുടെ സംസ്കാരത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന രാജ്യങ്ങളിലൊന്ന് എന്ന നിലയില്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ ജാപ്പനീസ് കമ്പനികള്‍ വലിയ രീതിയില്‍ തന്നെ പരിഗണിക്കുന്നു. ഇതിനൊക്കെ പുറമേ ജപ്പാനിലെ ഏറ്റവും വലിയ മതമായ ബുദ്ധിസം ഇന്ത്യയിലാണ് ഉത്ഭവിച്ചത് എന്നതും ഇതിന് ആക്കം കൂട്ടുന്ന ഒന്നാണ്.

ചൈനയെ ഒരു പൊതുശത്രു എന്ന നിലയിലേക്ക് ഇരു രാജ്യങ്ങളുടെ നേതൃത്വങ്ങളും ചിന്തിക്കാന്‍ തുടങ്ങുന്നതും ഇതിന് സഹായകരമായി(ക്വാഡ് സഖ്യവും മലബാര്‍ നേവല്‍ അഭ്യാസവും ഒക്കെ ഇതിനോട് അനുബന്ധമായി കാണാം ). ജാപ്പനീസ് ഭാഷയോട് അടുത്തുനില്‍ക്കുന്ന ഭാഷകളില്‍ ഒന്നാണ് സംസ്കൃതം. ഇന്ത്യന്‍ ഭാഷകളില്‍ സംസ്കൃതത്തിന്‍റെ സ്വാധീനം വളരെയധികം വ്യക്തവുമാണ്, മലയാളത്തില്‍ തന്നെ 70 ശതമാനത്തോളം സംസ്കൃതം ഉണ്ടെന്നത് മലയാളികള്‍ക്ക് ജാപ്പനീസ് ഭാഷ പഠിക്കാന്‍ സഹായകരമാണ്. ഇതൊക്കെ നമ്മുടെ മുന്നില്‍ തുറന്നു കിട്ടിയ വലിയ അവസരങ്ങളാണ്. പക്ഷേ വിദ്യാഭ്യാസ സമ്പ്രദായം, വ്യക്തിസ്വാതന്ത്ര്യം, വ്യക്തി സുരക്ഷ, മാലിന്യനിര്‍മാര്‍ജനം, വൃത്തി, സോഷ്യല്‍ എത്തിക്സ് എന്നിവയ്ക്കെല്ലാം വളെരെയേറെ പ്രാധാന്യം കൊടുക്കുന്ന രീതിയാണ് അവരുടേത്. ബാക്കി വിഷയങ്ങള്‍ ഇതിനൊക്കെ ശേഷം മാത്രം പരിഗണിക്കുന്നതാണ് ജപ്പാനിലെ രീതി.

പൊതുസൗകര്യങ്ങള്‍ നോക്കുവാന്‍ പ്രത്യേക ജോലിക്കാര്‍ ജപ്പാനില്‍ ഇല്ല എന്നത് നമ്മളെ അത്ഭുതപ്പെടുത്തിയേക്കാം. ജനങ്ങള്‍ തന്നെ ഇതൊക്കെ ചെയ്യുന്ന രീതിയാണ് ജപ്പാനില്‍ ഉള്ളത്.
സമയനിഷ്ടത, ഡ്രസ്സ് കോഡ്, പേഴ്സണ്‍ ഗ്രൂമിങ് എന്നിവ അവരുടെ ജീവിതത്തിലെ അഭിവാജ്യ ഘടകങ്ങളാണ്. ജപ്പാന്‍റെ ശരാശരി പ്രായം 47 ഉം ഇന്ത്യയുടെത് 27 ഉം ആണ് എന്നത് കാണുമ്പോളാണ് ജപ്പാന്‍ എത്രമാത്രം പ്രായമായ ഒരു ജനതയുടെ രാജ്യമാണെന്ന് നമുക്ക് മനസ്സിലാകുന്നത്. 70 ഉം 80ഉം വയസ്സിലും ജോലി ചെയ്യുന്ന തൊഴില്‍ ദാതാക്കളെ (കമ്പനി ഓണേഴ്സ് )ജപ്പാനില്‍ കാണാനാവും. 100 ഉദ്യോഗാര്‍ത്ഥികള്‍ക്ക് 126 തൊഴിലവസരങ്ങളാണ് ജപ്പാനില്‍ ഉള്ളത് എന്ന് ഗവണ്‍മെന്‍റ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. എത്ര മാത്രം വലിയൊരു ജോബ് മാര്‍ക്കറ്റ് ആണ് ജപ്പാന്‍ എന്ന് ഇതില്‍ നിന്നും വ്യക്തമാകും.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ സര്‍ക്കാരും ജാപ്പനീസ് സര്‍ക്കാരും ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ ജപ്പാനിലെത്തിക്കുന്നതിനായി പലവിധ കരാറുകളില്‍ ഒപ്പിടുകയുണ്ടായി. CULTURAL EXCHANGE PROGRAM, SSW [Specialized Skill Workers] ,TITP [Techinical Exchange Program] എന്നിവ ആണ് ഇതില്‍ മുഖ്യമായവ. ബേസിക് ലെവല്‍ ജാപ്പനീസ് ഭാഷ ഇന്ത്യയില്‍ പഠിച്ച് ജപ്പാനിലെത്തി ബ്ലു കോളര്‍(അവിദഗ്ധ തൊഴിലാളി )ജോലി ചെയ്യാനുള്ള അവസരങ്ങളായായാണ് ഇവയെ ഉയര്‍ത്തിക്കാട്ടിയത്. 2024 ആകുമ്പോഴേക്കും 10 ലക്ഷത്തിലധികം ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനപ്പെടും എന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ ഇത് ഉദ്ദേശിച്ച ഫലം ചെയ്തില്ല. കാരണം ജപ്പാനില്‍ ജീവിക്കുവാന്‍ ഭാഷ മാത്രം പോരാ പകരം അവരുടെ ജോബ് കള്‍ച്ചറും സാംസ്കാരികമായ മറ്റ് കാര്യങ്ങളും അറിഞ്ഞിരിക്കണം എന്ന കാര്യം രാഷ്ട്രീയ നേതൃത്വം തിരിച്ചറിഞ്ഞില്ല. മാത്രമല്ല മലയാളികള്‍ അല്ലെങ്കില്‍ ഇന്ത്യക്കാര്‍ കൂടുതലും നോക്കിയിരുന്നത് ഒരു ബ്ലൂ കോളര്‍ ജോബ് ഓപ്പര്‍ച്യൂണിറ്റി അല്ല എന്ന കാര്യം ഇവിടെ പരിഗണിക്കേണ്ടതാണ്. മുമ്പ് പറഞ്ഞ അവസരങ്ങള്‍ നേപ്പാള്‍, തായ്ലന്‍ഡ്, വിയറ്റ്നാം പോലുള്ള രാജ്യക്കാരെ കൂടുതലായി ജപ്പാനില്‍ കൂടിയറാന്‍ സഹായിച്ചു എങ്കിലും ഇന്ത്യക്കാര്‍ കാനഡ, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ യൂറോപ്പിലെ വികസിത രാജ്യങ്ങളിലെ കുറഞ്ഞുവരുന്ന കുടിയേറ്റ സാഹചര്യങ്ങള്‍ക്ക് പകരം വെക്കാവുന്ന ഒരു പുതിയ പ്രോഗ്രാമിനെയാണ് തേ ടിയിരുന്നത്. ഇങ്ങനെ ഒരു അവസരം നിങ്ങള്‍ക്കായി ജപ്പാനില്‍ കാത്തിരിക്കുന്നു.

ജാപ്പനീസ് ലാംഗ്വേജ് സ്റ്റഡീസിന്‍റെ കൂടെ പി ആര്‍ ഓപ്ഷനാണ് നമ്മുടെ ഉദ്ദേശ്യമെങ്കില്‍ താഴെ പറയുന്ന ഒരു ഓപ്ഷന്‍ നിങ്ങള്‍ക്കും ചൂസ് ചെയ്യാം. 12-ാം സ്റ്റാന്‍ഡേര്‍ഡ് ശേഷം അല്ലെങ്കില്‍ ഡിഗ്രിക്ക് ശേഷം ജാപ്പനീസ് ഭാഷയുടെ തുടക്കം ആയ ച5 , ച4 ലെവലുകള്‍ ഇന്ത്യയില്‍ വെച്ച് തന്നെ നമുക്ക് പഠിക്കുവാന്‍ സാധിക്കും. ച5 ലെവല്‍ വിസ ഉറപ്പാക്കാനും ച4 ലെവല്‍ ജപ്പാനില്‍ എത്തിയാല്‍ ഉടന്‍ ജോലി ഉറപ്പാക്കാനും സഹായിക്കും. അവിടെയെത്തി ഒന്നര മുതല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ച3 ലെവല്‍ ഭാഷാപഠനം പൂര്‍ത്തിയാക്കാം.ആഴ്ചയില്‍ 10 മുതല്‍ 15 മണിക്കൂര്‍ വരെയേ ഭാഷ പഠനത്തിനായി മാറ്റിവെക്കേണ്ടി വരുന്നുള്ളു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

വീക്ക് ഡേയ്സില്‍ 28 മണിക്കൂറും അവധി ദിനങ്ങളില്‍ മുഴുവന്‍ സമയവും ജോലി ചെയ്തിരിക്കണം എന്നത് ഈ പ്രോഗ്രാമിന്‍റെ ഹൈലൈറ്റ് ആണ്. ജോലി ഉറപ്പായതുകൊണ്ട് തന്നെ മുടക്കിയ പണം ഒന്ന് മുതല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ മുഴുവനായി തിരികെ ലഭിക്കും. ഓരോ മണിക്കൂറിനും 1200 ജാപ്പനീസ് യെന്‍ വരെ ശമ്പളം കിട്ടും. പഠനത്തോട് ഒപ്പം ജോലി ചെയ്യുന്നത് കൊണ്ട് അവരുടെ വര്‍ക്ക് കള്‍ചര്‍ കൂടി പഠിക്കാന്‍ സാധിക്കുന്നു. 12ാം ക്ലാസ്സിന് ശേഷം പോയവര്‍ക് ഭാഷാ പഠനത്തിന് ശേഷം രണ്ട് വര്‍ഷത്തെ ഡിപ്ലോമ പ്രോഗ്രാംസ് അല്ലെങ്കില്‍ നാല് വര്‍ഷത്തെ യൂണിവേഴ്സിറ്റി ഡിഗ്രി എടുക്കുവാന്‍ സാധിക്കുന്നതാണ്.ഇതിനായുള്ള പണം ജോലിയില്‍ നിന്ന് തന്നെ കണ്ടെത്താന്‍ സാധിക്കുന്നതാണ്.

ഈ സമയത്ത് നിങ്ങളുടെ പങ്കാളിയെ കൊണ്ടുവരാനും അവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അവകാശവും ഉണ്ടായിരിക്കും. പഠനത്തിന് ശേഷം ജോബ് വിസയും 5 വര്‍ഷത്തില്‍ പി ആര്‍ ഓപ്ഷനും അനുവദിച്ചിരിക്കുന്നു. പത്തു വര്‍ഷത്തില്‍ സിറ്റിസണ്‍ഷിപ് വേണമെങ്കില്‍ അതിനും അപേക്ഷിക്കാം. ഡിഗ്രി ഹോള്‍ഡേഴ്സ് ആണെങ്കില്‍ രണ്ട് പേര്‍ക്കും ഭാഷാ പഠനത്തിനുശേഷം മുഴുവന്‍ സമയ ജോലിക്കോ പോസ്റ്റ് ഗ്രാജുവേഷനോ അപേക്ഷിക്കാം. മാത്രമല്ല ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം കൂടുതലാണ് എന്നത് ഇവരുടെ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല BCom ,BBA,HOTEL MANAGEMENT ,BCA, TRAVEL & TOURISM തുടങ്ങിയ പ്രഫഷണല്‍ ബിരുദധാരികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടായിരിക്കും.

ഇന്ത്യന്‍ എന്‍ജിനീയേഴ്സിന് ഒരു വര്‍ഷത്തില്‍ ച3 ലെവല്‍ ഭാഷാ പഠനം പൂര്‍ത്തിയാക്കാനും അതിനുശേഷം അവരുടെ കോര്‍ സബ്ജക്ട് ഏതാണോ അതില്‍ അവര്‍ക്ക് ജോലി ചെയ്യാനും സാധിക്കും. പലപ്പോഴും ച4, ച5 ലെവല്‍ ഭാഷാ പഠനം ഉള്ള ഉദ്യോഗാര്‍ത്ഥികളെ കമ്പനികള്‍ നേരിട് ജോലിയിലെടുക്കാറുണ്ട്. ഐ ടി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക് മെക്കാനിക്കല്‍, എഞ്ചിനീയേഴ്സിന് വലിയ ഡിമാന്‍ഡാണ് ജാപ്പനീസ് ജോബ് മാര്‍ക്കറ്റില്‍. യുകെ, കാനഡ, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ സ്റ്റുഡന്‍സ് റിക്രൂട്ട്മെന്‍റ് വഴി വലിയരീതിയില്‍ ബിസിനസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ജപ്പാന്‍ നിങ്ങള്‍ക് അവിടെ സ്ഥിരതാമസം ആക്കാനുള്ള വാതിലുകളാണ് Study, Work and Settle with PR ഓപ്ഷനിലൂടെ മുന്നോട്ട് വെക്കുന്നത്.

കൂടുതൽ വിവരങ്ങൾ അറിയുവാൻ ആഗ്രഹം ഉള്ളവർക്ക് 9341366136 എന്ന നമ്പറിൽ ലേഖകനെ നേരിട്ട് ബന്ധപ്പെടാം. 

Maintained By : Studio3