November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് വാക്‌സിന്‍ : രാഷ്ട്രീയമല്ല; പിന്തുടര്‍ന്നത് ശാസ്ത്രീയ ഉപദേശങ്ങളെന്ന് മോദി

1 min read

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ സംബന്ധിച്ച് രാഷ്ട്രീയമല്ല, മറിച്ച് ശാസ്ത്രീയ ഉപദേശങ്ങളാണ് പിന്തുടര്‍ന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് നിര്‍മ്മിച്ച കോവിഡ് വാക്‌സിനുകളുടെ സുരക്ഷയെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ മണ്ഡലമായ വാരണാസിയിലെ വാക്‌സിനേറ്റര്‍മാരുമായും ഗുണഭോക്താക്കളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”വാക്‌സിന്‍ ഉടന്‍ കൊണ്ടുവരുന്നതിനായി എന്റെ മേല്‍ വളരെയധികം സമ്മര്‍ദങ്ങളുണ്ടായിരുന്നു. എന്നാല്‍ ശാസ്ത്രജ്ഞര്‍ പറയുന്നതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നാണ് ഞാന്‍ എപ്പോഴും പറഞ്ഞത്.. കാരണം ഇത് രാഷ്ട്രീയക്കാരുടെ ജോലിയല്ല.” മോദി പറഞ്ഞു. ”വാക്‌സിന്‍ തയ്യാറായപ്പോള്‍ ആരോഗ്യപ്രവര്‍ത്തതകര്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനിച്ചത്, അവര്‍ക്ക് എപ്പോഴാണ് വാക്‌സിന്‍ ലഭിക്കുകയെന്ന ചോദ്യവുമായി ചിലര്‍ തന്നോട് കയര്‍ത്തിരുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എത്രയും വേഗം വാക്‌സിനേഷന്‍ എടുത്ത് ഈ ഡ്രൈവ് മുന്നോട്ട് കൊണ്ടുപോകണമെന്നായിരുന്നു എന്റെ തീരുമാനം”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

വലിയ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും അവ സുരക്ഷിതമാണെന്നും തെളിയിക്കുന്നതിനാണ് വാക്‌സിനുകള്‍ വിവിധ പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നുപോയത്. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് ആശുപത്രികള്‍ ശ്രദ്ധിക്കണമെന്നും അങ്ങനെയെങ്കില്‍ അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

[bctt tweet=”കോവിഡ് പ്രതിരോധ വാക്‌സിന്‍ സംബന്ധിച്ച് രാഷ്ട്രീയമല്ല, മറിച്ച് ശാസ്ത്രീയ ഉപദേശങ്ങളാണ് പിന്തുടര്‍ന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.” username=”futurekeralaa”]

പ്രതിരോധ കുത്തിവയ്പ്പുകളുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഡോക്ടര്‍മാരോടും മെഡിക്കല്‍ തൊഴിലാളികളോടും മോദിയും പങ്കുചേര്‍ന്നു. ”ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും വാക്‌സിന് ക്ലീന്‍ ചിറ്റ് നല്‍കുമ്പോള്‍, അതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ആളുകള്‍ക്കിടയില്‍ അത് വളരെ ശക്തമായ സന്ദേശം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

30 മിനിറ്റ് നീണ്ടുനിന്ന പരിപാടിയില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ ലഭിച്ചതിന് നന്ദി അറിയിച്ചു. ”പാര്‍ശ്വഫലങ്ങളില്ലെന്ന് ഞാന്‍ എല്ലാവരോടും പറയുന്നു. ഇത് മറ്റേതൊരു കുത്തിവയ്പ്പ് പോലെയാണ്, എല്ലാവരോടും ഇതിനായി പോകാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ”ഒരു ജില്ലാ വനിതാ ആശുപത്രിയിലെ രക്ഷാധികാരി പുഷ്പ ദേവി പറഞ്ഞു.

വാരണാസിയില്‍ 15 കേന്ദ്രങ്ങളിലൂടെ 20,000 ആരോഗ്യ വിദഗ്ധര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കും. വാക്‌സിനേഷന്റെ ആദ്യ ആഴ്ചയില്‍ ഒരു ദശലക്ഷത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രാജ്യം കുത്തിവയ്പ് നല്‍കിയിട്ടുണ്ട്, ഇതുവരെ ഗുരുതരമായ പ്രതികൂല സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ
Maintained By : Studio3