November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എംഎസ്എംഇ വായ്പയില്‍ 6.3 ശതമാനം വളര്‍ച്ച 

1 min read

കൊച്ചി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വായ്പ 2022 മാര്‍ച്ച് വരെ 23.12 ലക്ഷം കോടി രൂപയാണെന്ന് ട്രാന്‍സ് യൂണിയന്‍  സിബില്‍-സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 6.3 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി.  ഈ കാലയളവില്‍ വായ്പ സ്വീകരിച്ച എംഎസ്എംഇകളുടെ എണ്ണത്തില്‍  ആറു ശതമാനം വാര്‍ഷിക വളര്‍ച്ചാ വര്‍ധനയുണ്ടായതായും പള്‍സ് റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് രണ്ടാം തരംഗത്തിനുശേഷം എംഎസ്എംഇ വായ്പ ക്രമാനുഗത വളര്‍ച്ച നേടുന്നതായും ഈ മേഖല വീണ്ടും ഉയര്‍ന്നുവരുകയാണെന്നും  ട്രാന്‍സ് യൂണിയന്‍ സിബില്‍  മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. എല്ലാ മേഖലകളിലുമുള്ള എംഎസ്എംഇകളില്‍നിന്നും ഡിമാണ്ട് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ
Maintained By : Studio3