ചെന്നൈ- കന്യാകുമാരി വ്യാവസായിക ഇടനാഴിക്ക് 484 മില്യണ്‍ ഡോളര്‍ എഡിബി വായ്പ
1 min readന്യൂഡെല്‍ഹി: തമിഴ്നാട്ടിലെ ചെന്നൈ- കന്യാകുമാരി വ്യാവസായിക ഇടനാഴിയിലെ ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനും വ്യാവസായിക വികസനം സുഗമമാക്കുന്നതിനുമായി 484 മില്യണ്‍ ഡോളറിന്‍റെ വായ്പാ കരാറില്‍ ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്കും ഇന്ത്യന്‍ സര്‍ക്കാരും ബുധനാഴ്ച ഒപ്പുവച്ചു. ഇന്ത്യയുടെ ഈസ്റ്റ് കോസ്റ്റ് ഇക്കണോമിക് കോറിഡോര്‍ (ഇസിഇസി) യുടെ ഭാഗമാണ് ചെന്നൈ- കന്യാകുമാരി ഇടനാഴി.
പശ്ചിമ ബംഗാള്‍ മുതല്‍ തമിഴ്നാട് വരെ വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതിയിലൂടെ ഏഷ്യയുടെ തെക്ക്, തെക്കുകിഴക്ക്, കിഴക്കന്‍ മേഖലകളിലെ ഉല്‍പ്പാദന ശൃംഖലകളുമായി ഇന്ത്യയെ ബന്ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍.ഇസിഇസി വികസിപ്പിക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ പ്രധാന പങ്കാളിയാണ് എല്‍ഡിബി. ഇന്ത്യയെ പ്രതിനിധീകരിച്ച് സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി രജത് കുമാര്‍ മിശ്ര കരാര്‍ ഒപ്പിട്ടപ്പോള്‍ എഡിബിയില്‍ നിന്ന് കണ്‍ട്രി ഡയറക്ടര്‍ ടകിയോ കൊനിഷി ഒപ്പുവെച്ചു.
വ്യാവസായിക ക്ലസ്റ്ററുകള്‍, ഗതാഗത ഗേറ്റ്വേകള്‍, ഉപഭോഗ കേന്ദ്രങ്ങള്‍ എന്നിവയിലുടനീളം തടസ്സമില്ലാത്ത റോഡ് കണക്റ്റിവിറ്റി നല്‍കുന്നതില്‍ ഈ പദ്ധതി പ്രധാന പങ്കുവഹിക്കുന്നു. ചില വ്യവസായങ്ങളുടെ ് ലോജിസ്റ്റിക്സ്, ഉല്‍പ്പാദന ചെലവുകള്‍ കുറച്ച് മല്‍സരക്ഷമത കുറയ്ക്കാന്‍ സഹായിക്കുന്നു,”മിശ്ര പറഞ്ഞു.
തമിഴ്നാട്ടിലെ ചെന്നൈയ്ക്കും കന്യാകുമാരിക്കും ഇടയിലുള്ള 32 ജില്ലകളില്‍ 23 എണ്ണം ഉള്‍പ്പെടുന്ന പദ്ധതിയിലൂടെ 590 കിലോമീറ്ററില്‍ സംസ്ഥാനപാതകളും നവീകരിക്കപ്പെടും.