October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം മടങ്ങിവരുന്നു: ആര്‍ബിഐ

1 min read

മുംബൈ: കോവിഡ് 2.0 മൂലം തകര്‍ന്ന ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലേക്ക് ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം മടങ്ങിയെത്താന്‍ ആരംഭിച്ചുവെന്ന് റിസര്‍വ് ബാങ്കിന്‍റെ നിരീക്ഷണം. ‘ജാഗ്രത പുലര്‍ത്തുന്ന ശുഭാപ്തിവിശ്വാസം തിരിച്ചെത്തുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പാന്‍ഡെമിക്കിന്‍റെ രണ്ടാം തരംഗവുമായി പോരാടുകയാണ്. നിലവിലെ വിലയിരുത്തല്‍ അനുസരിച്ച്, രണ്ടാമത്തെ തരംഗത്തിലുണ്ടായ ഉയര്‍ച്ച പ്രധാനമായും ആഭ്യന്തര ഡിമാന്‍ഡിനെ ബാധിക്കുന്നതാണ്,’ റിസര്‍വ് ബാങ്കിന്‍റെ പ്രതിമാസ ബുള്ളറ്റിന്‍റെ ജൂണ്‍ ലക്കത്തില്‍ ഇങ്ങനെ പറയുന്നു

മൊത്തം വിതരണ സാഹചര്യത്തില്‍ നിരവധി വശങ്ങള്‍ ശുഭസൂചനകളായുണ്ട്. കൃഷി, സമ്പര്‍ക്കരഹിത സേവനങ്ങള്‍ എന്നിവ പിടിച്ചുനില്‍ക്കുന്നുണ്ട്. അതേസമയം വ്യാവസായിക ഉല്‍പാദനവും കയറ്റുമതിയും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്നു. മുന്നോട്ട് പോകുമ്പോള്‍, വാക്സിനേഷന്‍റെ വേഗതയും അളവും വീണ്ടെടുക്കലിന്‍റെ പാതയില്‍ നിര്‍ണായകമാകുമെന്നും ബുള്ളറ്റിന്‍ പറയുന്നു.

  ഈസ്റ്റേണ് അഞ്ചു മിനിറ്റ് ബ്രേക്ക് ഫാസ്റ്റ് ശ്രേണിയിൽ ആറ് പുതിയ ഉല്‍പന്നങ്ങള്‍

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് മഹാമാരിയില്‍ നിന്ന് പുറത്തുകടക്കാനും മുമ്പുണ്ടായിരുന്ന ചാക്രികവും ഘടനാപരവുമായ തടസ്സങ്ങളില്‍ നിന്ന് സ്വയം അഴിച്ചുമാറ്റാനുള്ള വഴക്കവും അടിസ്ഥാനവും ഉണ്ടെന്ന് കേന്ദ്ര ബാങ്ക് വിലയിരുത്തുന്നു. ഇന്ത്യ ധനപരമായ ഉത്തേജനം നടപ്പാക്കുന്നത് വിലയിരുത്തുമ്പോള്‍ ‘എത്രത്തോളം’ എന്നതിനും ‘എങ്ങിനെ’ എന്നതിനും ഊന്നല്‍ ഉണ്ടാകണെമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Maintained By : Studio3