Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

5ജി സേവനങ്ങൾക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും

1 min read

ന്യൂഡൽഹി: പുതിയൊരു സാങ്കേതിക യുഗത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 1 ന് രാവിലെ 10 മണിക്ക് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ 5G സേവനങ്ങൾക്ക് രാജ്യത്തു് തുടക്കം കുറിക്കും . തടസ്സമില്ലാത്ത കവറേജ്, ഉയർന്ന ഡാറ്റ നിരക്ക്, കുറഞ്ഞ നിർജീവത , ഉയർന്ന വിശ്വസനീയമായ ആശയവിനിമയം എന്നിവ 5ജി സാങ്കേതികവിദ്യ നൽകും. ഇത് ഊർജ്ജ കാര്യക്ഷമത, സ്പെക്ട്രം , നെറ്റ്‌വർക്ക് കാര്യക്ഷമത എന്നിവയും വർദ്ധിപ്പിക്കും.

ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ (ഐഎംസി) ആറാം പതിപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. “നവ ഡിജിറ്റൽ പ്രപഞ്ചം ” എന്ന പ്രമേയവുമായിട്ടാണ് ഒക്ടോബർ 1 മുതൽ 4 വരെ ഐഎംസി 2022 സംഘടിപ്പിച്ചിട്ടുള്ളത് . ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള ഏറ്റെടുക്കലും വ്യാപനവും മൂലം ഉയർന്നുവരുന്ന അതുല്യമായ അവസരങ്ങൾ പ്രദർശിപ്പിക്കുന്നതിനും, ചർച്ച ചെയ്യുന്നതിനും സമ്മേളനം പ്രമുഖ ചിന്തകരെയും സംരംഭകരെയും നൂതനാശയക്കാരെയും ഗവണ്മെന്റ് ഉദ്യോഗസ്ഥരെയും ഒരുമിച്ച് കൊണ്ടുവരും.

  ആക്സിസ് ബാങ്കിന് 16 ശതമാനം പ്രവര്‍ത്തന ലാഭം
Maintained By : Studio3