Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

448 ഇന്‍ഫ്രാ പ്രൊജക്റ്റുകളിലെ അധിക ചെലവ് 4.02 ലക്ഷം കോടി

1 min read

ന്യൂഡെല്‍ഹി: 2021 ഫെബ്രുവരി 21 ലെ കണക്കനുസരിച്ച്, കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന 448 അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഈ പദ്ധതികള്‍ക്ക് നിശ്ചയിച്ചിരുന്ന ചെലവിനേക്കാള്‍ മൊത്തം 4.02 ലക്ഷം കോടി രൂപയുടെ അധിക ചെലവിടലില്‍ എത്തി. 539 പദ്ധതികള്‍ നിശ്ചിക കാലയളവില്‍ പൂര്‍ത്തീകരിക്കാനായിട്ടില്ലാ എന്നും പദ്ധതി നിര്‍വഹണ- സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്‍റെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രാലയം നിരീക്ഷിക്കുന്ന 1,739 പദ്ധതികള്‍ നടപ്പാക്കാനുള്ള ആകെ ചെലവ് 22,18,210.29 കോടി രൂപയായാണ് യഥാര്‍ത്ഥത്തില്‍ കണക്കാക്കിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവയുടെ പൂര്‍ത്തീകരണ ചെലവ് 26,20,618.44 കോടി രൂപയായിരിക്കാം എന്നാണ് വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ മൊത്തം അധിക ചെലവ് 4,02,408.15 കോടി രൂപയാണെന്ന (യഥാര്‍ത്ഥ ചെലവിന്‍റെ 18.14 ശതമാനം) റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 2021 ജനുവരി വരെ ഈ പദ്ധതികള്‍ക്കായി ചെലവഴിച്ചത് 12.29 ലക്ഷം കോടിയിലധികമാണ്, ഇത് പദ്ധതികളുടെ പ്രതീക്ഷിക്കുന്ന ചെലവിന്‍റെ 46.92 ശതമാനമാണ്.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

1,739 പ്രോജക്ടുകളില്‍ 12 പദ്ധതികള്‍ ഷെഡ്യൂളിന് മുന്നില്‍ എന്ന നിലയിലാണ് പുരോഗമിക്കുന്നത്. 247 പദ്ധതികള്‍ സമയക്രമം പാലിക്കുന്നു. 539 പദ്ധതികള്‍ കാലതാമസം നേരിടുമ്പോള്‍ 448 പദ്ധതികളിലാണ് അധിക ചെലവിടല്‍. 209 പദ്ധതികളില്‍ കാലതാമസവും അധിക ചെലവിടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 941 പദ്ധതികളില്‍ കമ്മീഷന്‍ ചെയ്ത വര്‍ഷമോ നിലവിലെ നിര്‍മാണ ഘട്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Maintained By : Studio3