October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്റർപ്രണർ 35 അണ്ടർ 35 പട്ടികയിൽ ഇടം നേടി അക്യുബിറ്റ്സ് സി.ഇ.ഒ ജിതിൻ

1 min read

തിരുവനന്തപുരം ഫെബ്രുവരി 11 2022: ടെക്നോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അക്യൂബിറ്റ്സ് ടെക്നോളജീസ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജീതിൻ. വി.ജി എന്റർപ്രണർ മാഗസിന്റെ 35 വയസിൽ താഴെയുള്ള മികച്ച പ്രചോദകരായ 35 സംരംഭകരുടെ പട്ടികയിൽ സ്ഥാനം നേടി. 35 വയസിൽ താഴെയുള്ള പ്രഗത്ഭ സംരംഭകരുടെ അഞ്ചാമത് പട്ടികയിൽ ഇടം നേടിയ മൂന്ന് മലയാളികളിൽ ഒരാളാണ് ജിതിൻ.വി. ജി. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച രാജ്യമെമ്പാടും നിന്നുള്ള 35 പ്രചോദകരായ യുവാക്കളുടെ പട്ടികയാണിത്. എഴുത്തുകാരൻ മനു എസ് പിള്ളയും നടൻ ടൊവിനോ തോമസുമാണ് ഈ അംഗീകാരം നേടിയ മറ്റ് മലയാളികൾ.

  ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍

പട്ടികയിൽ ഉൾപ്പെട്ട 35 പേരേയും സജീവമായ മാറ്റം സൃഷ്ടിക്കാനും തങ്ങൾ ജീവിക്കുന്ന ലോകത്തെ പ്രചോദിപ്പിക്കാനും പ്രാപ്തരായ 2022 ലെ മുനിരക്കാർ എന്നാണ് എന്റർപ്രണർ മാഗസിൻ വിശേഷിപ്പിച്ചത്. 2022 ലെ പട്ടിക 16 -25, 21 – 25, 26-30 , 30-35 എന്നിങ്ങനെ പ്രായമനുസരിച്ചുള്ള നാല് ഗ്രൂപ്പുകളായിട്ടാണ് തരം തിരിച്ചിരുന്നത്. അക്യുബിറ്റ്സ് സി.ഇ. ഒ ജിതിൻ, 26-30 പ്രായപരിധിയിൽ പെട്ട 12 സംരംഭകരിൽ ഉൾപ്പെടുന്നു. തനിക്ക് ലഭിച്ച അംഗീകാരത്തിന് നന്ദി രേഖപ്പെടുത്തുന്നതായി ജിതിൻ വി. ജി വ്യക്തമാക്കി. അക്യൂബിറ്റ്സ് കുടുംബം ഒരുമിച്ച് നടത്തിയ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024

വിവിധ മേഖലകളിലായി ഏഴ് വിഭാഗങ്ങളിൽ നിന്ന് അവർ പ്രവർത്തിക്കുന്ന വ്യവസായത്തിലോ വിപണിയിലോ ചെലുത്തിയ സ്വാധീനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. എന്റർപ്രണറിന്റെ പുതിയ ലക്കത്തിൽ അംഗീകാരം ലഭിച്ച 35 പേരുടേയും പട്ടികയും ഇവരുടെ പ്രത്യേക അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാഗസിനിന്റെ വെബ് സൈറ്റിലും ഇവ ലഭ്യമാണ്. യുവ സംരംഭകരെ പട്ടികയിൽ ഉൾപ്പെട്ടുത്താൻ തെരഞ്ഞെടുത്തതിന്റെ പ്രധാന മാനദണ്ഡം അവരവരുടെ മേഖലകളിൽ കൈവരിച്ച അനിതര സാധാരണമായ ലക്ഷ്യങ്ങളേയും നേട്ടങ്ങളേയും അടിസ്ഥാനമാക്കി ആയിരുന്നു.

Maintained By : Studio3