January 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020 : സ്ത്രീകളുടെ വര്‍ക്ക് ഫ്രം ഹോം അവസരങ്ങളില്‍ 22% വര്‍ധന

1 min read

ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലും സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകുന്നു

ന്യൂഡെല്‍ഹി: കോവിഡ് 19 തൊഴില്‍ സാഹചര്യങ്ങളില്‍ വരുത്തിയ മാറ്റം, കൂടുതല്‍ കമ്പനികളെ ജീവനക്കാരുടെ സ്ത്രീ-പുരുഷ അനുപാതം മെച്ചപ്പെടുത്താന്‍ പ്രേരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കായുള്ള ഓണ്‍ലൈന്‍ കരിയര്‍ പ്ലാറ്റ്ഫോമായ ജോബ്സ്ഫോര്‍ഹേറില്‍ നിന്നുള്ള ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ വ്യവസായങ്ങളിലും മുന്‍നിര കമ്പനികളിലുമുള്ള വര്‍ക്ക് ഫ്രം ഹോം (ഡബ്ല്യുഎഫ്എച്ച്) റോളുകളുടെ ആവശ്യം വര്‍ദ്ധിച്ചു. 2020 ല്‍ വനിതാ പ്രൊഫഷണലുകള്‍ക്ക് മാത്രമായി ഡബ്ല്യുഎഫ്എച്ച് തൊഴിലവസരങ്ങളില്‍ 22% വര്‍ധന ഉണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

  യുടിഐ മിഡ് ക്യാപ് ഫണ്ട്: ആസ്തികള്‍ 11,990 കോടി രൂപ കടന്നു

‘ലിംഗവൈവിധ്യം ഓര്‍ഗനൈസേഷനുകള്‍ക്ക് ഒരു പ്രധാന മുന്‍ഗണനയായി മാറിയിരിക്കുന്നു, മാത്രമല്ല ജോലിസ്ഥലത്ത് കൂടുതല്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന ശരിയായ ദിശയിലുള്ള ഒരു പടിയാണ് ഡബ്ല്യുഎഫ്എച്ച്,” ജോബ്സ്‌ഫോര്‍ഹേര്‍ സ്ഥാപകനായ നേഹ ബഗാരിയ പറഞ്ഞു. വ്യവസായങ്ങളിലുടനീളം സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിച്ചു. ”കോര്‍പ്പറേറ്റ് ഇന്ത്യ ന്യൂ നോര്‍മലിനോട് പൊരുത്തപ്പെടുന്ന തരത്തിലുള്ള നിയമനങ്ങള്‍ വേഗത്തിലാക്കിയത് രാജ്യത്തൊട്ടാകെയുള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു,” അവര്‍ കൂട്ടിച്ചേര്‍ത്തു.

2020-ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വ്യവസായങ്ങളിലുടനീളം സ്ത്രീകളുടെ പങ്കാളിത്തത്തിനായുള്ള കമ്പനികളുടെ ഡിമാന്‍ഡില്‍ 27% വര്‍ധനയാണ് ഈ പ്ലാറ്റ്‌ഫോമില്‍ രേഖപ്പെടുത്തിയത്. പുതിയ നിയമനങ്ങള്‍ ടയര്‍ 1 നഗരങ്ങളില്‍ മാത്രമല്ല, ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലും സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്ന തരത്തിലായിരുന്നു. ജൂലൈ 2 മുതല്‍ ഓഗസ്റ്റ് വരെ ടയര്‍ 2, 3 നഗരങ്ങളിലെ സ്ത്രീകള്‍ക്കുള്ള അവസരങ്ങള്‍ 25% വര്‍ദ്ധിച്ചു. ഇത് ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ സ്ത്രീകള്‍ക്ക് ജോലി ഏറ്റെടുക്കുന്നതിന് ഒരു പരിമിതിയല്ല എന്നതിന്റെ സൂചനയാണ്.

  ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ

മൊത്തത്തില്‍, 2019 നെ അപേക്ഷിച്ച് 2020 ല്‍ പോസ്റ്റുചെയ്ത അപേക്ഷകളുടെ എണ്ണത്തില്‍ 118% വളര്‍ച്ചയാണ് ജോബ്‌സ്‌ഫോര്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റിലെ ഈ മാറ്റം സംബന്ധിച്ച് ജോബ്സ്‌ഫോര്‍ഹേര്‍ നടത്തിയ ഒരു സര്‍വേ പ്രകാരം, 1000-ല്‍ അധികം ആളുകളില്‍ 90% സ്ത്രീകളും വെര്‍ച്വല്‍ നിയമന പ്രക്രിയ സുഖകരമാണെന്ന് അഭിപ്രായപ്പെട്ടു. കാരണം ഇത് സമയം ലാഭിക്കുന്നതിനൊപ്പം സൗകര്യപ്രദവുമാണ്.

Maintained By : Studio3