December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021 ഇന്ത്യയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ സോഫ്റ്റ്വെയര്‍ വരുമാനം 12% ഉയരും

1 min read

മുംബൈ: സുരക്ഷാ സോഫ്റ്റ്വെയറിനായുള്ള ശക്തമായ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ സോഫ്റ്റ്വെയര്‍ വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധിച്ച് 2021 ല്‍ മൊത്തം 4.6 ബില്യണ്‍ ഡോളറില്‍ എത്തുമെന്ന് വിപണി ഗവേഷണ സ്ഥാപനമായ ഗാര്‍ട്ട്നര്‍ നിരീക്ഷിക്കുന്നു. എല്ലാ എന്‍റര്‍പ്രൈസ് ഇന്‍ഫ്രാസ്ട്രക്ചര്‍ സോഫ്റ്റ്വെയര്‍ വിഭാഗങ്ങളും 2021 ല്‍ വളര്‍ച്ചയിലേക്ക് തിരിച്ചുവരുമെന്നാണ് വിലയിരുത്തുന്നത്. സുരക്ഷാ സോഫ്റ്റ്വെയറിന് ഏറ്റവും ശക്തമായ വളര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു -19.7 ശതമാനം, സുരക്ഷ എന്നത് ഒരു സേവനം എന്ന നിലയില്‍ തിരിച്ചറിയുന്നതും അത് ഉള്‍ക്കൊള്ളുന്നതും വര്‍ധിക്കും.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ഭരണനിര്‍വഹണം, ചട്ടങ്ങള്‍ എന്നിവയിലെ ഡിജിറ്റല്‍ വത്കരണം, സുരക്ഷാ പ്രത്യാഘാതങ്ങള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന ശ്രദ്ധ എന്നിവ ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതായി ഗാര്‍ട്നറിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ റിസര്‍ച്ച് അനലിസ്റ്റ് വനിത ഡി സില്‍വ പ്രസ്താവനയില്‍ പറഞ്ഞു. ‘ഇതുമൂലം, അന്തിമ ഉപയോക്തൃ ഓര്‍ഗനൈസേഷനുകള്‍ 2019 ലും 2020 ലും ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ 2021 ല്‍ സുരക്ഷാ സോഫ്റ്റ്വെയറിനായി ചെലവഴിക്കും.’ അവര്‍ പറഞ്ഞു.

രാജ്യത്ത് ദ്രുതഗതിയില്‍ ക്ലൗഡ് സ്വീകാര്യത വളരുന്നതിന്‍റെ ഫലമായി ഡാറ്റാ ഇന്‍റഗ്രേഷന്‍ ടൂളുകളും ഡാറ്റാ ക്വാളിറ്റി ടൂള്‍സ് വിഭാഗവും ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വളര്‍ച്ച പ്രകടമാക്കും, 18.7 ശതമാനം.
2021 ല്‍ വിദൂരങ്ങളില്‍ ഇരുന്നുള്ള തൊഴിലെടുക്കല്‍ തുടരുന്നതിനാല്‍, ബിസിനസുകള്‍ക്കായി കൂടുതല്‍ അളക്കാവുന്നതും സുരക്ഷിതവും വിശ്വസനീയവുമായ ഡാറ്റ ഇന്‍റഗ്രേഷന്‍ ഉപകരണങ്ങളുടെ ആവശ്യകത ഉയര്‍ന്നുവന്നിട്ടുണ്ട്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

ഡാറ്റാ മാനേജുമെന്‍റ് മാര്‍ക്കറ്റില്‍ ഒന്നിലധികം ഉല്‍പ്പന്ന ഓഫറുകള്‍ ലഭ്യമാണെങ്കിലും, 2021 ല്‍ ഒന്നിലധികം ഡാറ്റയും അനലിറ്റിക് ടെക്നോളജികളും വാഗ്ദാനം ചെയ്യുന്നവരെ സിഐഒ-കള്‍ ഇഷ്ടപ്പെടുമെന്ന് ഗാര്‍ട്ട്നര്‍ നിരീക്ഷിക്കുന്നു.

Maintained By : Studio3