January 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആഡംബര എത്നിക് വസ്ത്ര കമ്പനിയായ റിതികയുടെ ഭൂരിഭാഗം ഓഹരികളും റിലയൻസ് റീറ്റെയ്ൽ സ്വന്തവുമാക്കി

മുംബൈ: വളരെ തന്ത്രപരമായ ഒരു നീക്കമെന്ന നിലയിൽ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് (ആർആർവിഎൽ) ഇന്ത്യൻ എത്നിക് ഫാഷൻ ഡിസൈനർ കമ്പനിയായ, ഋതുകുമാറിന്റെ ഉടമസ്ഥതയിലുള്ള, റിതിക പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും വെളിപ്പെടുത്താത്ത ഒരു തുകയ്ക്ക് സ്വന്തമാക്കിയാതായി റിപ്പോർട്ട്. ഈ ഏറ്റെടുക്കലിലൂടെ ആർ‌ആർ‌വി‌എല്ലിന് ഇപ്പോൾ റിതിക പ്രൈവറ്റ് ലിമിറ്റഡിന്റെ ഏകദേശം 52 ശതമാനം ഓഹരികളും സ്വന്തമായി. സ്വകാര്യ ഇക്വിറ്റി കമ്പനിയായ എവർസ്റ്റോണിൻറെ കൈവശമുണ്ടായിരുന്ന 35 ശതമാനം ഓഹരിയും ഈ ഏറ്റെടുക്കലിൽ ഉൾപ്പെടുന്നു.

  വിദ്യ വയേഴ്‌സ് ഐപിഒ

മനീഷ് മൽഹോത്രയുടെ എംഎം സ്റ്റൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാഷൻ ഡിസൈനർ കമ്പനിയുടെ 40 ശതമാനം ഓഹരികൾ റിലയൻസ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം കുടി പുറത്തു വരുന്നത്. ഇന്ത്യൻ ഡിസൈനർ വെയർ ബ്രാൻഡുകളിലെ ഈ നിക്ഷേപങ്ങൾ റിലയൻസ് റീറ്റെയിലിന്റെ ഈ രംഗത്തുള്ള പ്രാധിനിത്യം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്ന്ന് കരുതപ്പെടുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനവും അതിന്റെ എല്ലാ റീട്ടെയിൽ ബിസിനസുകളുടെയും ഉടമസ്ഥാവകാശമുള്ള കമ്പനിയുമാണ് ആർആർവിഎൽ.

Maintained By : Studio3