നൂറിലധികം വാച്ച്‌ഫേസുകളുമായി സെബ്രോണിക്‌സ് സെബ് ഫിറ്റ് 4220സിഎച്ച്
ഏഴ് സ്‌പോര്‍ട്‌സ് മോഡുകള്‍, വില 3,999 രൂപ. ആമസോണില്‍ ലഭിക്കും
ന്യൂഡെല്‍ഹി: സെബ്രോണിക്‌സ് സെബ് ഫിറ്റ് 4220സിഎച്ച് സ്മാര്‍ട്ട്‌വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വെയറബിളിന് 3,999 രൂപയാണ് വില. ആമസോണില്‍ ലഭിക്കും. അനുയോജ്യമായ സ്ട്രാപ്പ് സഹിതം ബ്ലാക്ക്, വെളുത്ത സ്ട്രാപ്പ് സഹിതം സില്‍വര്‍, അനുയോജ്യമായ സ്ട്രാപ്പ് സഹിതം കേഡറ്റ് ഗ്രേ എന്നിവയാണ് മൂന്ന് കളര്‍ ഓപ്ഷനുകള്‍. നിങ്ങളുടെ കൈത്തണ്ടയില്‍നിന്ന് നേരിട്ട് ഡയല്‍ ചെയ്യുന്നതിനും കോളുകള്‍ സ്വീകരിക്കുന്നതിനുമായി കോളിംഗ് ഫീച്ചര്‍ സഹിതമാണ് വാച്ച് വരുന്നത്. വശത്തായി രണ്ട് ഫിസിക്കല്‍ ബട്ടണുകള്‍ നല്‍കി.
വൃത്താകൃതിയുള്ള ഡയല്‍ സഹിതം 1.2 ഇഞ്ച് ഫുള്‍ കപ്പാസിറ്റീവ് ടച്ച് ടിഎഫ്ടി കളര്‍ ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. കോളിംഗ് ആവശ്യങ്ങള്‍ക്കായി ബില്‍റ്റ് ഇന്‍ സ്പീക്കര്‍, ബില്‍റ്റ് ഇന്‍ മൈക്ക് എന്നിവ ലഭിച്ചു. കോള്‍ റിജക്റ്റ് ഫീച്ചര്‍ സഹിതം കോളര്‍ ഐഡി സവിശേഷതയാണ്. ഈയിടെ നടത്തിയ കോളുകള്‍, കോണ്‍ടാക്റ്റുകള്‍, ഡയല്‍ പാഡ് എന്നിവ വാച്ചില്‍ത്തന്നെ കാണാന്‍ കഴിയും. ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണുമായി കണക്റ്റ് ചെയ്താല്‍ വാച്ചില്‍നിന്നുതന്നെ നേരിട്ട് ഡയല്‍ ചെയ്യാം.
നടത്തം, ഓട്ടം, സ്‌കിപ്പിംഗ്, ബാസ്‌കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍, സൈക്ലിംഗ് ഉള്‍പ്പെടെ ഏഴ് സ്‌പോര്‍ട്‌സ് മോഡുകള്‍ സവിശേഷതയാണ്. രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് നിരക്ക്, എസ്പിഒ2 എന്നിവ നിരീക്ഷിക്കും. കൂടാതെ, നിങ്ങളുടെ ഉറക്കം, ചുവടുകള്‍, ആകെ നടന്ന ദൂരം, എത്ര കലോറി കത്തിച്ചു എന്നിവയും നിരീക്ഷിക്കും.
കസ്റ്റമൈസ് ചെയ്യാവുന്ന നൂറിലധികം വാച്ച്‌ഫേസുകളാണ് മറ്റൊരു പ്രധാന സവിശേഷത. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഐപി67 സാക്ഷ്യപത്രം ലഭിച്ചു. അലാം ക്ലോക്ക്, സെഡന്ററി റിമൈന്‍ഡര്‍, മ്യൂസിക് കണ്‍ട്രോളുകള്‍, റിമോട്ട് കാമറ ഷട്ടര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. സെബ് ഫിറ്റ്20 ആപ്പ് വഴി ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളുമായി സ്മാര്‍ട്ട്‌വാച്ച് പൊരുത്തപ്പെടും. 220 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് ഒന്നര മുതല്‍ രണ്ട് മണിക്കൂര്‍ വരെ മതി. മുപ്പത് ദിവസമാണ് സ്റ്റാന്‍ഡ്‌ബൈ സമയം.