Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സോണി ബ്രാവിയ എക്‌സ്ആര്‍ എ80ജെ ഒഎല്‍ഇഡി ടിവി പുറത്തിറക്കി

1 min read

65 ഇഞ്ച് 4കെ ടിവിയുടെ വില 2,99,990 രൂപ  


ന്യൂഡെല്‍ഹി: സോണി ബ്രാവിയ എക്‌സ്ആര്‍ എ80ജെ ഒഎല്‍ഇഡി ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്ആര്‍ 65എ80ജെ എന്ന മോഡല്‍ നമ്പറിലാണ് സോണി ബ്രാവിയ എക്‌സ്ആര്‍ എ80ജെ ഒഎല്‍ഇഡി ടിവി വരുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 2,99,990 രൂപയാണ്. വില്‍പ്പന ആരംഭിച്ചു. സോണി സെന്റര്‍ ഔട്ട്‌ലെറ്റുകള്‍, പ്രമുഖ ഇലക്ട്രോണിക് സ്‌റ്റോറുകള്‍, ഇ കൊമേഴ്‌സ് പോര്‍ട്ടലുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. സോണി ബ്രാവിയ എ80ജെ ഒഎല്‍ഇഡി സീരീസില്‍ 77 ഇഞ്ച്, 55 ഇഞ്ച് മോഡലുകള്‍ വൈകാതെ അവതരിപ്പിക്കും.

  സ്വകാര്യ ഉപഗ്രഹം 'നിള' വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20

എല്ലാ വശങ്ങളിലും സ്ലിം ബെസെലുകള്‍ ലഭിച്ചതാണ് സോണി ബ്രാവിയ എക്‌സ്ആര്‍ എ80ജെ ഒഎല്‍ഇഡി ടിവി. എന്നാല്‍ ചിന്‍ അല്‍പ്പം വണ്ണം കൂടിയതാണ്. മികച്ച കാഴ്ച്ചാ അനുഭവത്തിന് കോഗ്നിറ്റീവ് പ്രൊസസര്‍ എക്‌സ്ആര്‍ നല്‍കിയിരിക്കുന്നു. അള്‍ട്രാ സ്മൂത്ത് അനുഭവം സമ്മാനിക്കുന്ന പ്രത്യേക ഗെയിം മോഡ് കൂടി നല്‍കി. കൂടുതല്‍ ഡെപ്ത്ത്, ടെക്‌സ്ചര്‍ എന്നിവ ലഭിക്കുന്നതിന് ‘എക്‌സ്ആര്‍ ഒഎല്‍ഇഡി കോണ്‍ട്രാസ്റ്റ്’ സപ്പോര്‍ട്ട് ചെയ്യും. സ്വാഭാവികമായ മനോഹര നിറങ്ങള്‍ക്കായി ഹ്യൂമന്‍ ഇന്റലിജന്‍സ് സഹിതം 3ഡി കളര്‍ ഡെപ്ത്ത് പുനരാവിഷ്‌ക്കരിക്കുന്ന ‘എക്‌സ്ആര്‍ ട്രൈലൂമിനസ് പ്രോ’ സവിശേഷതയാണ്. ഹൈ സ്പീഡ് സീനുകളുടെ സമയങ്ങളില്‍ ബ്ലര്‍ കുറയ്ക്കുന്നതിന് ചലിക്കുന്ന ചിത്രങ്ങളെ കൃത്യമായി നിയന്ത്രിക്കുന്ന ‘എക്‌സ്ആര്‍ മോഷന്‍ ക്ലാരിറ്റി’ മറ്റൊരു സവിശേഷതയാണ്.

  സ്വകാര്യ ഉപഗ്രഹം 'നിള' വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20

അക്കോസ്റ്റിക് സര്‍ഫേസ് ഓഡിയോ സഹിതം എക്‌സ്ആര്‍ സൗണ്ട് പൊസിഷനിംഗ്, 3ഡി സറൗണ്ട് അപ്‌സ്‌കെയിലിംഗ് സഹിതം എക്‌സ്ആര്‍ സറൗണ്ട്, മികച്ച ഓഡിയോ നിലവാരത്തിനായി ‘സൗണ്ട് ഫ്രം പിക്ച്ചര്‍ റിയാലിറ്റി’ സപ്പോര്‍ട്ട് എന്നിവ മറ്റ് ഫീച്ചറുകളാണ്. ഡോള്‍ബി ആറ്റ്‌മോസ്, ഡോള്‍ബി വിഷന്‍ എന്നിവ സപ്പോര്‍ട്ട് ചെയ്യും. ഗൂഗിള്‍ അസിസ്റ്റന്റ്, അലക്‌സ, ആപ്പിള്‍ എയര്‍പ്ലേ 2, ഹോംകിറ്റ് എന്നിവ കൂടി സപ്പോര്‍ട്ട് ചെയ്യും. എച്ച്ഡിഎംഐ 2.1 പോര്‍ട്ട് നല്‍കി. 4കെ 120 എഫ്പിഎസ് വീഡിയോ സപ്പോര്‍ട്ട് ലഭിച്ചു. ആംബിയന്റ് ഓപ്റ്റിമൈസേഷന്‍, ലൈറ്റ് സെന്‍സര്‍, അക്കോസ്റ്റിക് ഓട്ടോ കാലിബ്രേഷന്‍ സാങ്കേതികവിദ്യ എന്നിവ മറ്റ് ഫീച്ചറുകളാണ്.

  സ്വകാര്യ ഉപഗ്രഹം 'നിള' വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20
Maintained By : Studio3