സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ യെസ്ഡി തിരിച്ചുവരും
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]293 സിസി പ്ലാറ്റ്‌ഫോം ഉപയോഗിക്കും[/perfectpullquote]
മുംബൈ: 2018 ലാണ് പ്രശസ്തമായ ജാവ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ തിരികെയെത്തിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഭാഗിക ഉപകമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സാണ് പുതിയ ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ജാവ, ജാവ ഫോര്‍ട്ടി ടു, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളാണ് അന്ന് പുറത്തിറക്കിയത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ യെസ്ഡി ഇന്ത്യന്‍ വിപണിയില്‍ തിരികെയെത്തും. അതായത്, 2021 ഒക്‌റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെ കാലയളവില്‍. ഉല്‍സവ സീസണിലെ വന്‍ വില്‍പ്പന പ്രതീക്ഷിച്ച് ദീപാവലിക്കുമുമ്പ് ഇന്ത്യയില്‍ യെസ്ഡി ബൈക്കുകള്‍ അവതരിപ്പിക്കും.
ജാവ മോട്ടോര്‍സൈക്കിളുകളുടെ കാര്യത്തിലെന്ന പോലെ, ഉപയോക്താക്കള്‍ക്കിടയിലെ ഗതകാല സ്മരണകള്‍ ഉണര്‍ത്താനാണ് ക്ലാസിക് ലെജന്‍ഡ്‌സ് ശ്രമിക്കുന്നത്. റോഡ് കിംഗ്, ഓയില്‍ കിംഗ്, ക്ലാസിക്, സിഎല്‍ 2, മൊണാര്‍ക്ക്, ഡീലക്‌സ്, 350 തുടങ്ങിയ മോഡലുകള്‍ വിപണിയിലെത്തിച്ചാണ് യെസ്ഡി നേരത്തെ വലിയ തോതില്‍ ആരാധകരെ സൃഷ്ടിച്ചത്. യെസ്ഡി ബ്രാന്‍ഡില്‍ പുതിയ ബൈക്കുകള്‍ അവതരിപ്പിക്കുന്നതോടെ ആകെ ഉല്‍പ്പന്ന നിര വിപുലീകരിക്കപ്പെടുമെന്നും സ്വാഭാവികമായും വില്‍പ്പന വര്‍ധിക്കുമെന്നും ക്ലാസിക് ലെജന്‍ഡ്‌സ് കണക്കുകൂട്ടുന്നു.
ഉല്‍സവ സീസണിലെ വന്‍ വില്‍പ്പന പ്രതീക്ഷിച്ച് ദീപാവലിക്കുമുമ്പ് ഇന്ത്യയില്‍ യെസ്ഡി ബൈക്കുകള്‍ അവതരിപ്പിക്കും
നിലവിലെ ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍ക്ക് കരുത്തേകുന്ന അതേ 293 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡിഒഎച്ച്‌സി എന്‍ജിനായിരിക്കും പുതിയ യെസ്ഡി ബൈക്കുകള്‍ക്കായി ഉപയോഗിക്കുന്നത്. ഉല്‍പ്പാദന ചെലവുകള്‍ കുറയ്ക്കുന്നതിന് വാഹനഘടകങ്ങളും പങ്കുവെയ്ക്കും. നിലവില്‍ ജാവ ബൈക്കുകള്‍ നിര്‍മിക്കുന്ന മധ്യപ്രദേശിലെ പീതംപുര്‍ പ്ലാന്റില്‍ യെസ്ഡി മോഡലുകളും നിര്‍മിക്കും. തങ്ങളുടെയും വെന്‍ഡര്‍മാരുടെയും ഡീലര്‍മാരുടെയും ബിസിനസ് വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും യെസ്ഡി ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കേണ്ടത് ക്ലാസിക് ലെജന്‍ഡ്‌സിന് അത്യാവശ്യമാണ്.
യെസ്ഡി ബ്രാന്‍ഡ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് കമ്പനി. യെസ്ഡി ബൈക്കുകള്‍ വരുന്നതോടെ റോയല്‍ എന്‍ഫീല്‍ഡിന് പുതിയ വെല്ലുവിളിയാകും. നിലവിലെ ജാവ ബൈക്കുകളും മല്‍സരം നേരിടേണ്ടിവരും.
[perfectpullquote align=”full” bordertop=”true” cite=”” link=”” color=”” class=”” size=””]ജാവ മോട്ടോര്‍സൈക്കിളുകളുടെ കാര്യത്തിലെന്ന പോലെ, ഉപയോക്താക്കള്‍ക്കിടയിലെ ഗതകാല സ്മരണകള്‍ ഉണര്‍ത്താനാണ് ക്ലാസിക് ലെജന്‍ഡ്‌സ് ശ്രമിക്കുന്നത് [/perfectpullquote]