Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആകര്‍ഷകത്വം വര്‍ധിച്ചു : മെറ്റാലിക് റെഡ് കളര്‍ ഓപ്ഷനില്‍ യമഹ ആര്‍15 വി3.0  

ഡെല്‍ഹി എക്‌സ് ഷോറൂം വില 1,52,100 രൂപ  

ചെന്നൈ: യമഹ വൈസെഡ്എഫ് ആര്‍15 വി3.0 മോട്ടോര്‍സൈക്കിളിന് പുതിയ കളര്‍ ഓപ്ഷന്‍ ലഭിച്ചു. പുതുതായി ‘മെറ്റാലിക് റെഡ്’ പെയിന്റ് സ്‌കീമാണ് നല്‍കിയത്. പുതിയ കളര്‍ വേരിയന്റിന് 1,52,100 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. റേസിംഗ് ബ്ലൂ, തണ്ടര്‍ ഗ്രേ, ഡാര്‍ക്ക് നൈറ്റ് എന്നീ നിലവിലെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ മോട്ടോര്‍സൈക്കിള്‍ തുടര്‍ന്നും ലഭിക്കും. യമഹ മോട്ടോര്‍ ഇന്ത്യയുടെ രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും പുതിയ കളര്‍ വേരിയന്റ് ഇപ്പോള്‍ ലഭ്യമാണ്.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

പുതിയ കളര്‍ സ്‌കീം കൂടാതെ, മോട്ടോര്‍സൈക്കിളിന്റെ മെക്കാനിക്കല്‍, സ്‌റ്റൈലിംഗ് കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. നിലവിലെ അതേ 155 സിസി, ലിക്വിഡ് കൂള്‍ഡ്, 4 സ്‌ട്രോക്ക്, എസ്ഒഎച്ച്‌സി, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, 4 വാല്‍വ് എന്‍ജിനാണ് ഉപയോഗിക്കുന്നത്. വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (വിവിഎ) സാങ്കേതികവിദ്യ ലഭിച്ച ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 18.3 ബിഎച്ച്പി കരുത്തും 8,500 ആര്‍പിഎമ്മില്‍ 14.1 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നത്. ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നതിനായി മുന്‍ ചക്രത്തില്‍ 282 എംഎം ഡിസ്‌ക്കും പിന്‍ ചക്രത്തില്‍ 220 എംഎം ഡിസ്‌ക്കും നല്‍കി.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

ധാരാളം ഫീച്ചറുകള്‍ ലഭിച്ച മോട്ടോര്‍സൈക്കിളാണ് യമഹ ആര്‍15 വി3.0. എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ സഹിതം എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സൈഡ് സ്റ്റാന്‍ഡ് കട്ട് ഓഫ് സ്വിച്ച്, ഇരട്ട ഹോണ്‍, ഡുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയവ ഫീച്ചറുകളാണ്. അലുമിനിയം സ്വിംഗ്ആം സഹിതം ഡെല്‍റ്റാബോക്‌സ് ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ മികച്ച എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകളില്‍ ഒരുവനാണ് യമഹ ആര്‍15. പുതിയ കളര്‍ ഓപ്ഷന്‍ നല്‍കിയതോടെ ആകര്‍ഷകത്വം വര്‍ധിച്ചു. കെടിഎം ആര്‍സി 125, ബജാജ് പള്‍സര്‍ ആര്‍എസ്200 ഉള്‍പ്പെടെയുള്ള ബൈക്കുകളാണ് എതിരാളികള്‍.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ
Maintained By : Studio3