ലോക ഭക്ഷ്യവില സൂചികയില്‍ വന്‍ കയറ്റം
ആഗോള തലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഏപ്രിലില്‍ തുടര്‍ച്ചയായി പതിനൊന്നാം മാസത്തിലും ഉയര്‍ച്ച പ്രകടമാക്കി. 2014 മെയ് മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു ഏപ്രിലിലെ ഭക്ഷ്യവിലക്കയറ്റം. ഇതില്‍ പഞ്ചസാരയാണ് എല്ലാ പ്രധാന സൂചികകളിലും മുന്നിലെത്തിയതെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍റെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മാംസം, പഞ്ചസാര എന്നിവയുടെ പ്രതിമാസ മാറ്റങ്ങള്‍ കണക്കാക്കുന്ന ഭക്ഷ്യ വില സൂചിക കഴിഞ്ഞ മാസം ശരാശരി 120.9 പോയിന്‍റാണ് രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ ഇത് 118.9 ആയിരുന്നു.