ഫിച്ചും ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം താഴ്ത്തി
1 min read
ഇന്ത്യയില്‍ കോവിഡ് -19 രണ്ടാം തരംഗം സാമ്പത്തിക അന്തരീക്ഷത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതായി വ്യക്തമാക്കി ഫിച്ച് സൊല്യൂഷന്‍സിന്‍റെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച സംബന്ധിച്ച നിഗമനം 9.5 ശതമാനത്തിലേക്ക് റേറ്റിംഗ് ഏജന്‍സി കുറച്ചു. രണ്ടാഴ്ച പുറത്തിറങ്ങിയ നിഗമനത്തില്‍ 12.8 ശതമാനം വളര്‍ച്ച പ്രവചിച്ചിരുന്ന സ്ഥാനത്താണിത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എസ്&പി റിപ്പോര്‍ട്ടും ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 8 ശതമാനത്തോളം സാമ്പത്തിക ഇടിവുണ്ടായ പശ്ചാത്തലത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇരട്ടയക്ക വളര്‍ച്ചയോടു കൂടിയ വീണ്ടെടുപ്പ് ഉണ്ടാകുമെന്നായിരുന്നു വിവിധ റേറ്റിംഗ് ഏജന്‍സികളുടെ ആദ്യ നിഗമനം.