September 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പില്‍ വനിതകള്‍ നിര്‍ണായകമാകും

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഏപ്രില്‍ 10 ന് 44 നിയോജകമണ്ഡലങ്ങളില്‍ നടക്കുന്ന നാലാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വനിതാ വോട്ടര്‍മാര്‍ നിര്‍ണ്ണായക ഘടകമാകും. ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലെ വനിതാ വോട്ടര്‍മാരുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലാണ്. അവയില്‍ ആറെണ്ണത്തില്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരെക്കാള്‍ വ്യക്തമായ മുന്‍തൂക്കം ഉണ്ട്.

ദക്ഷിണ സോനാര്‍പൂര്‍ , വടക്കന്‍ സോനാര്‍പൂര്‍ , ജാദവ്പൂര്‍, ടോളിഗഞ്ച്, ഉത്തര ബെഹാല , ദക്ഷിണ ബെഹാല എന്നീ മണ്ഡലങ്ങളാണ് അവ. 11 മണ്ഡലങ്ങള്‍ പൊതുവെ എടുത്താല്‍ ആകെ വനിതാ വോട്ടര്‍മാരുടെ എണ്ണം 15,70,392 ആണ്. ഇവിടെ പുരുഷ വോട്ടമാരുടെ എണ്ണം 15,66,161 മാത്രമാണ്. 1,068 എന്ന ഏറ്റവും ഉയര്‍ന്ന ലിംഗാനുപാതമുള്ള ജാദവ്പൂര്‍ നിയോജകമണ്ഡലത്തില്‍ 1,44,420 പുരുഷന്മാര്‍ക്ക് 1,54,239 വനിതാ വോട്ടര്‍മാരുണ്ട്. 1,054 എന്ന ലിംഗാനുപാതമുള്ള ബെഹാല പാസ്ചിം മണ്ഡലത്തില്‍ 1,52,237 പുരുഷന്മാര്‍ക്ക് 1,60,502 വനിതാ വോട്ടര്‍മാരുണ്ട്. ടോലിഗഞ്ച് മണ്ഡലത്തില്‍ 1,31,355 പുരുഷ വോട്ടര്‍മാര്‍ക്ക് 1,37,995 വനിതാ വോട്ടര്‍മാരുണ്ട്.

1,036 എന്ന ലിംഗാനുപാതമുള്ള ബെഹാല പൂര്‍ബയില്‍ 1,56,629 വനിതാ വോട്ടര്‍മാരുണ്ട്. ലിംഗാനുപാതം 1,029 ഉള്ള തെക്കന്‍ സോനാര്‍പൂരില്‍ 1,46,170 സ്ത്രീ വോട്ടര്‍മാരും 1,42,062 പുരുഷന്മാരുമുണ്ട്; വടക്കന്‍ സോനാര്‍പൂരില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം 1,50,432 ആണ്. ഇവിടെ ലിംഗാനുപാതം 1,007 ആണ്. എന്നിരുന്നാലും, ഭംഗോര്‍, കസ്ബ, മഹേഷ്ടാല, ബഡ്ജ് ബഡ്ജ്, മെറ്റിയബ്രൂസ് എന്നിവിടങ്ങളിലെ മറ്റ് അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടര്‍മാരേക്കാള്‍ കൂടുതല്‍ പുരുഷ വോട്ടര്‍മാരുണ്ട്.

സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതാ വോട്ടര്‍മാരുടെ ഈ ഗണ്യമായ വര്‍ധന ഒരു പ്രധാന പങ്ക് വഹിച്ചേക്കാം. വനിതാ വോട്ടര്‍മാരുടെ ശതമാനം 49 ശതമാനം കടക്കുക മാത്രമല്ല, ലിംഗാനുപാതം 2020 ല്‍ 956 ല്‍ നിന്ന് 961 ആയി ഉയരുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍മാരുടെ പട്ടികയിലെ കണക്കാണിത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായി ഉയര്‍ന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍.

സംസ്ഥാനത്തെ സ്ത്രീകളുടെ ശതമാനം 49.01 ശതമാനമാണെന്ന് ഇസിഐ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക വ്യക്തമാക്കുന്നു.

സ്ത്രീ വോട്ടര്‍മാരുടെ പങ്കാളിത്തം കൂടുതലുള്ള തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് ശേഷം പശ്ചിമ ബംഗാള്‍ നാലാമത്തെ പ്രധാന സംസ്ഥാനമായി മാറുകയാണ്. രാജ്യത്തെ സംസ്ഥാനങ്ങളില്‍ 51.4 ശതമാനം വനിതാ പങ്കാളിത്തമുള്ള കേരളമാണ് മുന്നില്‍. തമിഴ്നാട്ടില്‍ 50.5 ശതമാനവും ആന്ധ്രാപ്രദേശില്‍ 50.4 ശതമാനം വനിതാ വോട്ടര്‍മാരുമുണ്ട്.

Maintained By : Studio3