Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ്-19 വന്നുപോയവര്‍ വാക്‌സിന്‍ എടുക്കേണ്ടതില്ലെന്ന് പറയുന്നതെന്തുകൊണ്ട്?

1 min read

കോവിഡ്-19 വന്നുപോയതിന് ശേഷം സ്വാഭാവിക പ്രതിരോധശേഷി കൈവരുന്നവരില്‍, വാക്‌സിനുകള്‍ എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തുന്നതിനായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ .

കോവിഡ് പോസിറ്റീവ് ആയവര്‍ രോഗമുക്തരായി മൂന്ന് മാസത്തിന് ശേഷം വാക്‌സിന്‍ എടുത്താല്‍ മതിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ നിര്‍ദ്ദേശം. ഇവരുടെ ശരീരത്തില്‍ വൈറസിനെതിരായ ആന്റിബോഡികള്‍ സ്വാഭാവികമായി രൂപപ്പെടും എന്നത് കൊണ്ടാണ് വാക്‌സിന്‍ എടുക്കാന്‍ കോവിഡ് പോസിറ്റീവ് ആയവര്‍ മൂന്ന് മാസം കാത്തിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ കോവിഡ്-19 വന്നുപോയവര്‍ വാക്‌സിന്‍ എടുക്കേണ്ട ആവശ്യമില്ലെന്നാണ് എയിംസ് ഡോക്ടര്‍മാരും കോവിഡ്-19 ദേശീയ ദൗത്യ സേനയിലെ അംഗങ്ങളും ഉള്‍പ്പെടുന്ന ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

കോവിഡ് രോഗമുക്തര്‍ വാക്‌സിന്‍ എടുക്കേണ്ട ആവശ്യമില്ലെന്ന് വിദഗ്ധര്‍ പറയാനുള്ള കാരണമെന്താണ്?

കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തില്‍, ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടും രോഗം വന്ന നിരവധി സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഭാഗികമായോ പൂര്‍ണമായോ വാക്‌സിന്‍ എടുത്തിട്ടും വീണ്ടും രോഗം വന്ന കേസുകള്‍ സംബന്ധിച്ച് എയിംസ് ഡെല്‍ഹി പഠനം നടത്തിയിരുന്നു. വാക്‌സിനേഷന് ശേഷം രോഗബാധയുണ്ടായാല്‍ രോഗം ഗുരുതരമാകുന്നില്ലെന്ന് പഠനം കണ്ടെത്തി. എന്നാല്‍, രോഗം വീണ്ടും ഉണ്ടാകുന്നതില്‍ നിന്നും വാക്‌സിനേഷന്‍ ഒരു സംരക്ഷണവും നല്‍കുന്നില്ല.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ

ആദ്യം രോഗം വന്ന് പത്ത് മാസത്തോളം വീണ്ടും രോഗമുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ഇത് സംബന്ധിച്ച് ലാന്‍സെറ്റ് നടത്തിയ പഠനം പറയുന്നത്. യുകെയില്‍ നേരത്തെ രോഗം വന്നവരിലും അല്ലാത്തവരിലും ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളെജ് നടത്തിയ ആന്റിബോഡി പരിശോധനയെ ആധാരമാക്കിയാണ് ഈ പഠനം നടന്നത്.

രോഗം വന്നതിലൂടെ കൈവരുന്ന സ്വാഭാവിക പ്രതിരോധ ശേഷിയുള്ളവരില്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കുന്നതിന് മതിയായ തെളിവുകള്‍ ഇല്ലെന്നാണ് ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധരുടെ റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നത്. അതിനാല്‍ കോവിഡ്-19 വന്നുപോയവരില്‍ വാക്‌സിനേഷന്റെ ആവശ്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. സ്വാഭാവികമായി രോഗം വന്നവരിലും വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതിന് ശേഷം ഇവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയാല്‍ മതിയെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.

  സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി കൊച്ചിയിൽ

വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഉദ്ദേശ്യലക്ഷ്യം രോഗ നിയന്ത്രണമായതിനാല്‍, ഇതിനോടകം രോഗം വന്നവര്‍ക്ക് സ്വാഭാവിക പ്രതിരോധ ശേഷി കൈവരുമെന്നതിനാല്‍ വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കേണ്ടതില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നത്.

രോഗം വന്നവര്‍ക്ക് വാക്‌സിനേഷന്‍ പരിപാടിയില്‍ മുന്‍ഗണന നല്‍കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയാനുള്ള ഒരു കാരണം വാക്‌സിന്‍ ക്ഷാമം ആണ്. എല്ലാവര്‍ക്കും വാക്‌സിന്‍ എന്നതിനേക്കാളും മുന്‍ഗണന പ്രകാരമുള്ള വാക്‌സിനേഷനാണ് രാജ്യത്തെ നിലവിലെ പകര്‍ച്ചവ്യാധി സാഹചര്യം ആവശ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഇതിനോടകം രോഗം വന്നവരെ മാറ്റിനിര്‍ത്തിയാല്‍ വലിയൊരളവ് വാക്‌സിന്‍ മറ്റുള്ളവര്‍ക്കായി നീക്കിവെക്കാന്‍ സാധിക്കും.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

രോഗ ഭീഷണി കണ്ടെത്തുന്നതിനുള്ള പ്രാദേശികാടിസ്ഥാനത്തിലുള്ള നിരന്തര സര്‍വ്വേകളിലൂടെ വാക്‌സിന്‍ നയം യഥാസമയം പരിഷ്‌കരികരിച്ച് കൊണ്ടിരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒരിക്കല്‍ രോഗം വന്നവരില്‍ വീണ്ടും രോഗമുണ്ടാകുന്നത്, വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നത്, വാക്‌സിനെടുക്കാത്തവരിലെ രോഗബാധ എന്നിവ സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും അത്തരം വിഷയങ്ങള്‍ ഇടക്കിടെ പഠനവിധേയമാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നു. വ്യക്തമായ ആസൂത്രണമില്ലാത്ത വാക്‌സിനേഷന്‍, ജനിതക വ്യതിയാനം വന്ന വകഭേദങ്ങള്‍ക്ക് അനുകൂലമമായ സാഹചര്യമൊരുക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

Maintained By : Studio3