November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പാര്‍ട്ടികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന ബംഗാളിലെ തേയിലത്തോട്ടങ്ങള്‍

തേയിത്തൊഴിലാളികളുടെ വികാരം പ്രതിഫലിക്കുന്നത് പതിനാറ് സീറ്റുകളില്‍. ബിജെപിക്കും ടിഎംസിക്കും മേഖല ഒരുപോലെ നിര്‍ണായകം.

കൊല്‍ക്കത്ത: ഏപ്രില്‍ 9 ന് ഉത്തര ബംഗാളിലെ സിലിഗുരിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രാരംഭ വാചകം ‘ ഞാന്‍ പോലും ഒരു ചായ്വാല’ എന്നതായിരുന്നു. ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ ഈ വാചകം ആരെയാണ് ലക്ഷ്യമിട്ടതെന്ന് അര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഡാര്‍ജിലിംഗ്, അലിപൂര്‍ദുവാര്‍, ജല്‍പായ്ഗുരി എന്നീ മൂന്ന് ജില്ലകളില്‍ 408 തേയിലത്തോട്ടങ്ങളുണ്ട്. ഗൂര്‍ഖാസ്, മുണ്ടാസ്, ഒറയോണ്‍സ് എന്നീ മലയോര ഗോത്രവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുന്ന അവരുടെ തൊഴില്‍ സേനയാണ് ഉത്തര ബംഗാളിലെ ഈ ഭാഗത്തെ 16 അസംബ്ലി സീറ്റുകളില്‍ പ്രധാനം.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അനുകൂലിച്ചവരാണ് ഇവിടെയുള്ള മുന്‍കാലത്തെ ഇടതുപക്ഷ പാര്‍ട്ടികളുടെ സമര്‍പ്പിത വോട്ടര്‍മാര്‍. എന്നാല്‍ഇക്കുറി ഈ പ്രദേശത്തെ തേയിലത്തോട്ട തൊഴിലാളികള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും മുള്‍മുനയില്‍ നിര്‍ത്തുകയാണ്. മേഖലയിലില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രകടനം ആവര്‍ത്തിക്കുക എന്നതാണ് ബിജെപി ലക്ഷ്യം. അതേസമയം ജനങ്ങളെ ആകര്‍ഷിക്കാന്‍ തൃണമൂല്‍ നിരവധി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു. ഉത്തര ബംഗാളിലെ ഈ ഭാഗത്തെ 16 അസംബ്ലി സീറ്റുകളിലും ഇപ്പോള്‍ വോട്ടെടുപ്പ് നടന്നുകഴിഞ്ഞു. എന്നാല്‍ ബിജെപിയുടേയും തൃണമൂലിന്‍റെയും സമ്മര്‍ദ്ദം ഓരോദിവസം കഴിയുന്തോറും വര്‍ധിക്കുകയാണ്. ജനമനസ് പൂര്‍ണമായി ആര്‍ക്കുമറിയില്ല എന്നതുതന്നെ കാരണം.

408 തേയിലത്തോട്ടങ്ങളില്‍ 84 എണ്ണം കുന്നുകളിലാണ്, ഇവിടെ ഏറ്റവും മികച്ച പ്രീമിയം തേയില ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.അത് അന്താരാഷ്ട്ര തലത്തില്‍ ‘ഡാര്‍ജിലിംഗ് ടീ’ എന്ന് മുദ്രകുത്തപ്പെടുന്നു. ബാക്കി 324 തോട്ടങ്ങള്‍ ടെറായ്, ഡൂവര്‍ മേഖലകളിലാണ്. ഡൂവാറുകളിലെ തോട്ടങ്ങള്‍ വിലകുറഞ്ഞതും എന്നാല്‍ ജനപ്രിയമായതുമായ തേയിലയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. തേയിലത്തോട്ടങ്ങള്‍ പരമ്പരാഗതമായി ഒരു ഇടതു കോട്ടയാണ്. എന്നാല്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ ഇവിടെ അതിക്രമിച്ചു കയറി, 16 സീറ്റുകളില്‍ എട്ടും വിജയിച്ചു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 16 നിയമസഭാ മണ്ഡലങ്ങളിലും ബിജെപി ഒന്നാമതെത്തിയപ്പോള്‍ ടിഎംസിയുടെ പ്രഭാവം കുറഞ്ഞു. എന്നിരുന്നാലും, ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയും ടിഎംസിയും വോട്ടര്‍മാരെ പാട്ടിലാക്കാന്‍ നിരവധിശ്രമങ്ങള്‍ നടത്തിയെങ്കിലും തൊഴിലാളികള്‍ അല്‍പ്പം അകന്നാണ് നില്‍ക്കുന്നത്. ഇതാണ് പ്രമുഖ പാര്‍ട്ടികള്‍ക്ക് ചങ്കിടിപ്പേറാന്‍ കാരണം.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ആര്‍എസ്എസിന്‍റെ പിന്തുണയുള്ള ഭാരതീയ ടീ വര്‍ക്കേഴ്സ് യൂണിയന് 199 തേയിലത്തോട്ടങ്ങളില്‍ നല്ല സ്വാധീനമുണ്ട്.എന്നാല്‍ ഇവിടേക്ക് കടന്നുകയറാന്‍ വോട്ടെടുപ്പിന് മുമ്പ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവുന്നത്ര ശ്രമിച്ചിരുന്നു.അവരുടെ സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തേയിലത്തോട്ട തൊഴിലാളികള്‍ക്കായി നിരവധി പദ്ധതികള്‍ ആരംഭിച്ചത് വോട്ടുമാത്രം ലക്ഷ്യമാക്കിയാണ്.ഈ വര്‍ഷം ഫെബ്രുവരിയില്‍, സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത 370 തേയിലത്തോട്ടങ്ങളില്‍ ഏകദേശം മൂന്ന് ലക്ഷം സ്ഥിര തൊഴിലാളികള്‍ക്കായി ‘ചാ സുന്ദരി’ എന്ന പദ്ധതി അവതരിപ്പിക്കുയുണ്ടായി. പദ്ധതിയുടെ ഭാഗമായി, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, സ്വന്തമായി ഒരു വീടില്ലാത്ത എല്ലാ സ്ഥിര തേയിലത്തോട്ട തൊഴിലാളികള്‍ക്കും വീടുകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കും.

ദീദി ഉത്തര ബംഗാളിലെ തേയിലത്തോട്ടങ്ങള്‍ സംരക്ഷിച്ചതായി തൃണമൂല്‍നേതാക്കള്‍ പറയുന്നു. അടച്ച തോട്ടങ്ങളില്‍ നിരവധി പട്ടിണി മരണങ്ങള്‍ ഉണ്ടായി. സംസ്ഥാന സര്‍ക്കാര്‍ കുറഞ്ഞത് 14 തോട്ടങ്ങള്‍ ഏറ്റെടുക്കുകയും അവ സഹകരണ സംഘങ്ങളിലൂടെ നടത്തുകയും ചെയ്യുന്നു. സര്‍ക്കാര്‍ ഇതിനകം ഒരു കിലോയ്ക്ക് 2 രൂപ നിരക്കില്‍ അരി, സൗജന്യ വൈദ്യുതി, ആരോഗ്യ ആനുകൂല്യങ്ങള്‍, അവരുടെ സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണം, തുടങ്ങി മറ്റ് പലതും നല്‍കുന്നു. ഈ തോട്ടങ്ങളില്‍ ആര്‍ക്കും ഒരു പരാതിയുമില്ലെന്നും ഡിഎംസിനേതാക്കള്‍ പറയുമ്പോള്‍ അവയെല്ലാം വോട്ടായി മാറുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. അതേസമയം, തേയിലത്തോട്ടങ്ങള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് തേയിലത്തൊഴിലാളികളെ കബളിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ’14 തോട്ടങ്ങള്‍ക്കായി സര്‍ക്കാര്‍ ഫിനാന്‍സിയര്‍മാരെ നിയമിച്ചു. തേയിലത്തൊഴിലാളികളുടെ പി എഫ് അക്കൗണ്ടുകള്‍ സജീവമല്ലാത്തതിനാല്‍ തോട്ടങ്ങള്‍ അടച്ചിരിക്കുകയാണ്. അവര്‍ക്ക് പതിവ് വേതനം ലഭിക്കുന്നില്ല, “ബിജെപിയുടെ അലിപൂര്‍ദാര്‍ എംപി ജോണ്‍ ബാര്‍ല പറയുന്നു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഏപ്രില്‍ 14 ന് സിലിഗുരിയിലേക്ക് എത്തിയിരുന്നു. തേയിലത്തൊഴിലാളികളെ സന്ദര്‍ശിക്കുകയും അവരുടെ ദൈനംദിന വേതനം വര്‍ദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഭാരതീയ ടീ വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്‍റായ ബാര്‍ല വ്യക്തമാക്കി. ‘ തോട്ടം ഉടമകളുമായി സര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തുകയും വേതനം സംബന്ധിച്ച് സമവായത്തിലെത്തുകയും വേണം. ഞങ്ങള്‍ ചര്‍ച്ച ആരംഭിച്ചു, പക്ഷേ സംസ്ഥാനം അത് സമന്വയിപ്പിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്ക് ഒരിക്കലും മമത ബാനര്‍ജിയുടെ സര്‍ക്കാരില്‍ നിന്ന് ഒരു സഹകരണവും ലഭിച്ചിട്ടില്ല, “ബാര്‍ല പറഞ്ഞു.

വേതന ഉടമ്പടി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ മനസിലാക്കുന്നു. തൊഴിലാളികളും യൂണിയനുകളും ഉടമകളും തമ്മിലുള്ള മൂന്ന് വര്‍ഷത്തെ കരാറാണിത്. ‘ “ബംഗാളില്‍ 2015 ലും ആറ് വര്‍ഷത്തിന് ശേഷം 2021 ലും വേതനം പരിഷ്കരിച്ചു. ആറുവര്‍ഷത്തിനുശേഷം വേതനം 176 രൂപയില്‍ നിന്ന് 202 രൂപയായി ഉയര്‍ന്നു. ആറുവര്‍ഷത്തിനുള്ളില്‍ 26 രൂപ മാത്രമാണ് വര്‍ദ്ധിപ്പിച്ചത്. കുടിശ്ശിക പ്രശ്നം ഞാന്‍ ഉന്നയിച്ചു. പുനരവലോകന പ്രക്രിയ നിര്‍ത്തിവച്ച കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ തൊഴിലാളികള്‍ക്കും കുറഞ്ഞത് 30,000 രൂപ കുടിശ്ശികയായി ലഭിക്കണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടച്ച 10 തോട്ടങ്ങളെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ബിജെപി 2019 ല്‍ വാഗ്ദാനം ചെയ്തിരുന്നു. “കേന്ദ്രം ഏറ്റെടുക്കാന്‍ ആഗ്രഹിച്ചുവെങ്കിലും സംസ്ഥാനം സഹകരിക്കുന്നില്ല,” ബാര്‍ല അവകാശപ്പെട്ടു, ഈ പ്രദേശത്ത് ഇപ്പോള്‍ 19 ഓളം അടച്ച തേയിലത്തോട്ടങ്ങളുണ്ട്, ഇത് 60,000 തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്നു. മേഖലയിലെ യോഗങ്ങളെ അഭിസംബോധന ചെയ്ത മോദി തേയിലത്തോട്ട തൊഴിലാളികളുടെ ദൈനംദിന വേതനത്തില്‍ 150 രൂപയെങ്കിലും വര്‍ദ്ധനവ് പ്രഖ്യാപിച്ചു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

“തെരഞ്ഞെടുപ്പിന് മുമ്പ്, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വോട്ടുകള്‍ക്കായി ഞങ്ങളെ സമീപിക്കുന്നു, എന്നാല്‍ ബാക്കിയുള്ള സമയങ്ങളില്‍ ആരും ഞങ്ങളെ ഓര്‍ക്കുന്നില്ല. ഞങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ വളരെയധികം പട്ടിണി മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, “മാല്‍ബസാര്‍ അസംബ്ലി നിയോജകമണ്ഡലത്തിലെ എല്ലെന്‍ബാരി ടീ എസ്റ്റേറ്റിലെ ഒരു തൊഴിലാളി സാക്ഷ്യപ്പെടുത്തുന്നു. ഒരു കമ്മ്യൂണിറ്റിയെന്ന നിലയില്‍ തങ്ങള്‍ ഇത്തവണ വോട്ടിംഗിനെക്കുറിച്ച് ഒരു തീരുമാനമെടുക്കുമെന്ന് വോട്ടെടുപ്പിന് മുമ്പ് തൊഴിലാളികള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതും മുന്നണികളുടെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്.

ബനാര്‍ഹട്ടിലെ റെഡ് ബാന്‍ഡ് തേയിലത്തോട്ടം അടച്ചുപൂട്ടിയിട്ട് 20 വര്‍ഷമായി എന്ന് അവിടെയുള്ള മുന്‍ തൊഴിലാളികള്‍പറയുന്നു. ഒരു സര്‍ക്കാരും – ഇടതുപക്ഷമോ തൃണമൂലോ – ഇത് തുറക്കാന്‍ ഒരു മുന്‍കൈയും എടുത്തില്ല എന്ന ആരോപണവും നിലനില്‍ക്കുന്നു. ‘2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു സഹകരണ സംവിധാനത്തിലൂടെ തോട്ടങ്ങള്‍ നടത്തുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.ചിലര്‍ അടുത്തുള്ള നദീതീരത്ത് കല്ലുകള്‍ പൊട്ടിക്കുന്നു, ചിലര്‍ നിര്‍മാണത്തൊഴിലാളികളായി കേരളം, ദില്ലി, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയും ചെയ്തിട്ടുണ്ട്.

Maintained By : Studio3