Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കുറഞ്ഞ അടിത്തറ : മേയില്‍ ഇന്ത്യയുടെ മൊത്തവില പണപ്പെരുപ്പം 12.94%

1 min read

മേയില്‍ ഇന്ധന പണപ്പെരുപ്പം 37.6 ശതമാനവും നിര്‍മാണ വസ്തുക്കളുടെ പണപ്പെരുപ്പം 10.8 ശതമാനവുമായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ ചരക്കുകളുടെ വില ഉയര്‍ന്നതിനെ ത്തുടര്‍ന്ന് മൊത്തവില പണപ്പെരുപ്പം മേയ് മാസത്തില്‍ 12.94 ശതമാനമായി ഉയര്‍ന്നു. നേരത്തേ ഏപ്രിലില്‍ തന്നെ ഡബ്ല്യുപിഐ പണപ്പെരുപ്പം ഇരട്ടയക്കത്തിലേക്ക് എത്തിയിരുന്നു. രാജ്യവ്യാപക ലോക്ക്ഡൗണുണ്ടായിരുന്ന കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മേയ് കാലയളവിലെ കുറഞ്ഞ വില നിലവാരമാണ് ഇക്കുറി സമാന മാസങ്ങളില്‍ ഉയര്‍ന്ന മൊത്തവില പണപ്പെരുപ്പം രേഖപ്പെടുത്തിയിട്ടുള്ളതിന് പ്രധാന കാരണം.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

വ്യവസായ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മേയില്‍ ഇന്ധന പണപ്പെരുപ്പം 37.6 ശതമാനവും നിര്‍മാണ വസ്തുക്കളുടെ പണപ്പെരുപ്പം 10.8 ശതമാനവുമായി ഉയര്‍ന്നപ്പോള്‍ ഭക്ഷ്യവിലക്കയറ്റം 4.3 ശതമാനമായി മിതപ്പെട്ടു. അസംസ്കൃത പെട്രോളിയം വില 102.5 ശതമാനം ഉയര്‍ന്നു, ഇത് എല്‍പിജി (61%), പെട്രോള്‍ (62.3%), ഡീസല്‍ (66.3%) എന്നിവയുടെ വിലവര്‍ദ്ധനവിന് കാരണമായി. പ്രത്യേകിച്ചും അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാലത്ത് പിടിച്ചുവെച്ചിരുന്ന ഇന്ധന വില നിലവാരം ഫല പ്രഖ്യാപനത്തിന് കുതിച്ചുയര്‍ന്നു.

ഭക്ഷ്യവസ്തുക്കളില്‍ പയറുവര്‍ഗങ്ങള്‍ (12.1%), ഉള്ളി (23.2%), പഴങ്ങള്‍ (20.2%) എന്നിവയുടെ പണപ്പെരുപ്പം ഉയര്‍ന്നു. പച്ചക്കറി വില ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതില്‍ നിന്ന് 9 ശതമാനമായി കുറഞ്ഞു. മാനുഫാക്ചേര്‍ഡ് ഉല്‍പ്പന്നങ്ങളില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ (15.2%), ഭക്ഷ്യ എണ്ണ (51.7%), അടിസ്ഥാന ലോഹങ്ങള്‍ (27.6%) എന്നിവയുടെ പണപ്പെരുപ്പം ഗണ്യമായി ഉയര്‍ന്നു, അതേസമയം പുകയില ഉല്‍പ്പന്നങ്ങളുടെ വില ചുരുങ്ങി.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

റിസര്‍വ് ബാങ്ക് സമീപ കാലയളവില്‍ പോളിസി നിരക്കുകള്‍ ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. കാരണം റീട്ടെയ്ല്‍ പണപ്പെരുപ്പം കേന്ദ്രബാങ്ക് നിശ്ചയിച്ചിട്ടുള്ള പരിധിക്ക് അകത്താണ്. ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പ നിരക്ക് 4.3 ശതമാനമായി കുറഞ്ഞു. ഒരു സാധാരണ തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍, സുഖപ്രദമായ കരുതല്‍ സ്റ്റോക്കുകള്‍ തുടങ്ങിയവയെല്ലാം ധാന്യങ്ങളുടെ വില സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും ആര്‍ബിഐ കണക്കാക്കുന്നു.

മറുവശത്ത്, അന്താരാഷ്ട്ര ചരക്കുകളുടെ വിലയിലും ലോജിസ്റ്റിക് ചെലവിലുമുള്ള വലിയ കുതിച്ചുചാട്ടവും അന്താരാഷ്ട്ര ക്രൂഡ് വിലയിലുണ്ടാകുന്ന വര്‍ധനയും പണപ്പെരുപ്പ സമ്മര്‍ദം ഉയര്‍ത്തും. എന്നാല്‍ ആവശ്യകത ദുര്‍ബലമായ സാഹചര്യം ഉപഭോക്തൃ പണപ്പെരുപ്പത്തെ നിയന്ത്രിച്ചേക്കാമെന്നും ആര്‍ബിഐ അതിന്‍റെ ഏറ്റവും പുതിയ ധനനയ അവലോകനത്തില്‍ പറഞ്ഞു.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്
Maintained By : Studio3