ഇന്ത്യയില്‍ 5 ശതമാനം ഉപയോക്താക്കള്‍ വാട്ട്‌സാപ്പ് ഉപേക്ഷിച്ചു
ന്യൂഡെല്‍ഹി: കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ഭീമന്‍ വാട്ട്‌സാപ്പിന്റെ സ്വകാര്യതാ നയം അപ്ഡേറ്റ് ചെയ്യാനുള്ള നീക്കം ഉപയോക്താക്കളുടെ വിട്ടുപോകലിന് കാരണമാകുന്നു. 5 ശതമാനം ഇന്ത്യന്‍ ഉപയോക്താക്കള്‍ ഇതേത്തുടര്‍ന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു. 22 ശതമാനം പേര്‍ ഉപയോഗം ഗണ്യമായി കുറച്ചിട്ടുണ്ട്.
കോണ്‍ടാക്റ്റുകളും നിരവധി ഗ്രൂപ്പുകളും വാട്ട്‌സാപ്പില്‍ ആയതിനാല്‍ ഉപയോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് വിടാനുള്ള തീരുമാനം എടുക്കുന്നത് അത്ര എളുപ്പമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വാട്ട്‌സാപ്പ് വിടുന്ന ഉപയോക്താക്കള്‍ സിഗ്നല്‍, ടെലിഗ്രം പോലുള്ള പ്ലാറ്റ്‌ഫോമുകളാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത്. സിഗ്നല്‍ ഉപയോക്താക്കളുടെ സ്വകാര്യതയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന പ്ലാറ്റ്‌ഫോമാണ്.
പ്രൈവറ്റ് ചാറ്റ് ഉള്‍പ്പടെ നിരവധി ഫീച്ചറുകളുണ്ടെന്നതാണ് ടെലിഗ്രാമിന്റെ ആകര്‍ഷണീയത. ബദല്‍ പ്ലാറ്റ്‌ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെന്നും വാട്ട്‌സാപ്പ് ഉപയോഗം കുറച്ചെന്നുമാണ് സര്‍വെയില്‍ പങ്കെടുത്ത 16 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്.