Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പശ്ചിമേഷ്യാനയം: കൂടുതല്‍ കര്‍ക്കശക്കാരനാകുന്ന ബൈഡന്‍

1 min read

വാഷിംഗ്ടണ്‍: പശ്ചിമേഷ്യ സംബന്ധിച്ച യുഎസ് നയത്തില്‍ കൂടുതല്‍ കര്‍ക്കശക്കാരനായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഒരാഴ്ചമുമ്പാണ് സിറിയയിലെ ഇറാനിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരെ യുഎസ് ആക്രമണം നടത്തിയത്. കൂടാതെ സൗദി അറേബ്യയിലെ കിരീടാവകാശി രാജകുമാരനെ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധിപ്പിക്കുകയും കുറ്റകൃത്യവുമായി ബന്ധപ്പെട്ട 76പേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ഇതില്‍ കിരീടാവകാശിയെമാത്രമാണ് ഒഴിവാക്കിയത്. രണ്ട് തീരുമാനങ്ങളും ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള ഒരു തുടര്‍ച്ചയെയും കൂടുതല്‍ കര്‍ക്കശമായ നിലപാടുകളെയുമാണ് കാണിക്കുന്നത്.

ബൈഡന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് ഒരുപക്ഷേ വ്യക്തമല്ല. എന്നാല്‍ ആഗോളതലത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന രാജ്യങ്ങളുമായ ഇടപഴകുന്നതിന് ബൈഡന്‍ കൂടുതല്‍ ധീരമായ സമീപനമാണ് സ്വീകരിക്കുന്നത്. സിറിയയില്‍ ആക്രമണം നടത്താനുള്ള ബൈഡന്‍റെ തീരുമാനത്തെ യുഎസ് രാഷ്ട്രീയ ശാസ്ത്രജ്ഞന്‍ ജോസഫ് നൈ “സ്മാര്‍ട്ട് പവര്‍” എന്നാണ് വിശേഷിപ്പിച്ചത്. സിറിയയില്‍ നടത്തിയ ആക്രമണങ്ങള്‍ ഇറാനെതിരായ നിലപാടുകള്‍ യുഎസ് കടുപ്പിക്കുന്നതിന്‍റെ സൂചന നല്‍കുന്നു. എന്നാല്‍ നേരിട്ട് ഒരാക്രമണത്തിന് അവര്‍ ശ്രമിക്കുന്നുമില്ല. അതായത് ചര്‍ച്ചകള്‍ക്ക് അവസരം ഉണ്ടായാല്‍ അത് ഇല്ലാതാക്കേണ്ടെന്ന തന്ത്രപരമായ ലക്ഷ്യം ഇതിനുപിന്നിലുണ്ടാകാം. ഒപ്പം ടെഹ്റാനെ സംബന്ധിച്ചിടത്തോളം സമ്മര്‍ദ്ദം ഉയരുകയും ചെയ്യും.

ഇറാന്‍റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍, ചില നടപടികള്‍ അനുവദിക്കില്ലെന്നും അവ അസ്ഥിരപ്പെടുത്തുന്നത് ഇറാന്‍ ചര്‍ച്ചകളെ ബാധിക്കില്ലെന്നും ബൈഡന്‍ വ്യക്തമായ സൂചന നല്‍കുന്നു. അതേസമയം ട്രംപിന്‍റെ കാലത്ത് എല്ലാം പ്രകോപനപരമായിരുന്നു. അത് പ്രസ്താവനകളായാലും നടപടികളായാലും. പ്രത്യേകിച്ചും ഇറാന്‍ ജനറല്‍ ക്വാസെം സൊലൈമാനിയുടെ വധത്തില്‍ യുഎസ് അതിരുകള്‍ ലംഘിച്ചിരുന്നു. യുഎസിന്‍റെ ഏകപക്ഷീയമായ നടപടിയായിരുന്നു. ബാഗ്ദാദിലാണ് ആക്രമണം നടത്തിയത്. അത് ഇറാക്കിന് മുന്നറിയിപ്പുപോലും നല്‍കാതെ ആയിരുന്നു. ട്രംപിന്‍റെ ഈ നടപടി ആഭ്യന്തര വിശ്വാസ്യതയെ തകര്‍ക്കുന്നതായിരുന്നു. കൂടാതെ സഖ്യകക്ഷിയുടെ പരമാധികാരത്തെയും ലംഘിച്ചിരുന്നു.ടെഹ്റാനിലെ ഭരണകൂടത്തിന്‍റെ ആഭ്യന്തര നിയമസാധുതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഒരു ഇറാനിയന്‍ ദേശീയ ഉദ്യോഗസ്ഥനെ യുഎസ് കൊലപ്പെടുത്തി. ഇത് ദ്രുതഗതിയിലുള്ള ഇറാനിയന്‍ പ്രതികരണത്തിന് ഇടയാക്കുകയും ചെയ്തു. പിന്നീട് ട്രംപിന്‍റെ ഉദ്യോഗസ്ഥര്‍ ഈ നടപടിയെക്കുറിച്ച് പരസ്പരവിരുദ്ധമായ നിരവധി ന്യായീകരണങ്ങള്‍ നടത്തിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഈ നടപടി യുഎസിന്‍റെ വിശ്വാസ്യതയെ തകര്‍ക്കാനാണ് സഹായിച്ചത്. ഇപ്പോഴാകട്ടെ യുഎസുമായി കൂടുതല്‍ ക്രിയാത്മകമായ ഇടപഴകല്‍ പാതയിലേക്ക് ഇറാനെ പ്രേരിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതായിരുന്നു ബൈഡന്‍റെ സിറിയയിലെ വ്യോമാക്രമണം.

ഇതുവരെ സൗദി അറേബ്യയെ കൈകാര്യം ചെയ്യുന്നതില്‍ ട്രംപില്‍ നിന്ന് ബൈഡന്‍ കുത്തനെ വ്യതിചലിച്ചു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധിപ്പിക്കുന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗം രേഖകള്‍ പുറത്തുവിട്ടതിലൂടെ, സൗദി അറബയുടെ പ്രകോപനപരമായ നടപടികള്‍ക്ക് തടസ്സം നേരിടുന്ന ദിവസങ്ങള്‍ അവസാനിക്കുകയാണെന്ന് വാഷിംഗ്ടണ്‍ വ്യക്തമാക്കി. അതുപോലെ തന്നെ, സൗദി ദേശീയ പ്രതിരോധത്തില്‍ പ്രതിജ്ഞാബദ്ധനായിരിക്കെ, യെമനിലെ ആറുവര്‍ഷത്തെ നാശകരമായ യുദ്ധം അവസാനിപ്പിക്കുമെന്നും സാര്‍വത്രിക മനുഷ്യാവകാശങ്ങളില്‍ കൂടുതല്‍ പുരോഗമനപരമായ നിലപാട് സ്വീകരിക്കുമെന്നും ബൈഡന്‍ സൂചിപ്പിച്ചു.

മിഡില്‍ ഈസ്റ്റ് നയത്തില്‍ ബിഡന്‍റെ ഒബാമ ഭരണകൂടവുമായുള്ള വ്യതിചലനങ്ങള്‍ കൂടുതല്‍ സൂക്ഷ്മമാണ്, എങ്കിലും പ്രധാനമാണ്. പൊതുവായി പറഞ്ഞാല്‍, മുന്‍ കമാന്‍ഡര്‍-ഇന്‍-ചീഫ് ഒബാമയുടെ ആത്മീയ പിന്‍ഗാമിയായി ബൈഡന്‍ കണക്കാക്കപ്പെടുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ശൈലിയും സമീപനവും ലോകവീക്ഷണവും കാര്യമായ രീതിയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ടെഹ്റാനിലെത്തുമ്പോള്‍ “സ്മാര്‍ട്ട് പവര്‍” സമീപനവും ഉപയോഗിക്കുന്നു

Maintained By : Studio3