December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് ചികിത്സ: വിപിഎസ് ലേക് ഷോറിന്‍റെ സിഎഫ്എല്‍ടിസി സജ്ജം

കൊച്ചി: ജില്ലയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിപിഎസ് ലേക് ഷോര്‍ ആശുപത്രി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങി. ഒരേ സമയം 40 പേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെയും നഴ്സ്മാരുടെയും സേവനം 24 മണിക്കൂറും ലഭിക്കും. കോവിഡ് പോസിറ്റിവ് ആയി മിതമായ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കാണ് (കാറ്റഗറി എ രോഗികള്‍) കേന്ദ്രത്തില്‍ ചികിത്സ തേടാനാവുക. രോഗം മൂര്‍ച്ഛിക്കുന്നവരുടെ പ്രത്യേക പരിചരണത്തിനു വേണ്ട സൗകര്യങ്ങളും ഒരുക്കും. 24 മണിക്കൂര്‍ ആംബുലന്‍സ് സേവനവും ഉണ്ട്.

രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗം ഗുരുതരമാകുന്നവര്‍ക്ക് ചികിത്സ ലഭിയ്ക്കുമെന്ന് ഉറപ്പുവരുത്താനാണ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന് തുടക്കമിട്ടതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 75920 22083.

Maintained By : Studio3