December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘എക്‌സ്‌റ്റെന്‍ഡഡ് റാം’ സവിശേഷതയോടെ വിവോ വി21 5ജി

8 ജിബി, 128 ജിബി വേരിയന്റിന് 29,990 രൂപയും 8 ജിബി, 256 ജിബി വേരിയന്റിന് 32,990 രൂപയുമാണ് വില  

വിവോ വി21 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആഗോളതലത്തില്‍ ഈയാഴ്ച്ചയാണ് വിവോ വി21 5ജി, വിവോ വി21, വിവോ വി21ഇ എന്നീ ഫോണുകള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ഇന്ത്യയില്‍ പുറത്തിറക്കിയ വിവോ വി20 സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഗാമിയാണ് പുതിയ ഉല്‍പ്പന്നം. ഇതേ പ്രൈസ് സെഗ്‌മെന്റിലെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിവോ വി21 5ജി സ്മാര്‍ട്ട്‌ഫോണിന് ഇരട്ട എല്‍ഇഡി സെല്‍ഫി ഫ്‌ളാഷ് സവിശേഷതയാണ്. എഐ എക്‌സ്ട്രീം നൈറ്റ്, സ്‌പോട്ട്‌ലൈറ്റ് സെല്‍ഫി, ഐ ഓട്ടോഫോക്കസ് സെല്‍ഫി എന്നിവ പ്രീലോഡഡ് ഫീച്ചറുകളാണ്.

രണ്ട് വേരിയന്റുകളില്‍ വിവോ വി21 5ജി ലഭിക്കും. 8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 29,990 രൂപയും 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 32,990 രൂപയുമാണ് വില. ആര്‍ട്ടിക് വൈറ്റ്, ഡസ്‌ക് ബ്ലൂ, സണ്‍സെറ്റ് ഡാസില്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഏപ്രില്‍ 29 ന് പ്രീ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. മെയ് 6 ന് വില്‍പ്പന ആരംഭിക്കും. ഫ്‌ളിപ്കാര്‍ട്ട്, വിവോ ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോര്‍, പ്രധാന ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവ കൂടാതെ റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ്, പൂര്‍വിക, സംഗീത മൊബീല്‍സ്, ബിഗ് സി തുടങ്ങിയ റീട്ടെയ്ല്‍ ശൃംഖലകളിലും ലഭിക്കും. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിവോ വി21 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഒഎസ് 11.1 സ്‌കിന്‍ സോഫ്റ്റ്‌വെയറിലാണ്. 20:9 കാഴ്ച്ചാ അനുപാതം, 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക് എന്നിവ സഹിതം 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2404 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേ നല്‍കി. ഒക്റ്റാ കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 800യു എസ്ഒസിയാണ് കരുത്തേകുന്നത്. ‘എക്‌സ്‌റ്റെന്‍ഡഡ് റാം’ സവിശേഷതയാണ്. ഒരേസമയം ഒന്നില്‍ക്കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മെച്ചപ്പെട്ട അനുഭവം ലഭിക്കുന്നതിന് മൂന്ന് ജിബി വരെ റോം, വര്‍ച്ച്വല്‍ റാമായി ഉപയോഗിക്കും.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി, പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനമാണ് നല്‍കിയിരിക്കുന്നത്. എഫ്/1.79 ലെന്‍സ് സഹിതം 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ കാമറ സംവിധാനം. എല്‍ഇഡി ഫ്‌ളാഷ് മൊഡ്യൂള്‍, ഒഐഎസ് (ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍) സപ്പോര്‍ട്ട് എന്നിവ ലഭിച്ചതാണ് പിറകിലെ കാമറ. സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നില്‍ ഒഐഎസ് സപ്പോര്‍ട്ട് ചെയ്യുന്ന എഫ്/2.0 ലെന്‍സ് സഹിതം 44 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍ നല്‍കി. ഇരട്ട എല്‍ഇഡി സെല്‍ഫി ഷ്‌ളാഷ് സവിശേഷതയാണ്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

മൈക്രോഎസ്ഡി കാര്‍ഡ് വഴി ഇന്റേണല്‍ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. 5ജി, 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്/ എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജൈറോസ്‌കോപ്പ്, മാഗ്നറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയാണ് സെന്‍സറുകള്‍. ഡിസ്‌പ്ലേയില്‍തന്നെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. 4,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 33 വാട്ട് ‘ഫ്‌ളാഷ്ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 159.68 എംഎം, 73.90 എംഎം, 7.29 എംഎം എന്നിങ്ങനെയാണ്. 176 ഗ്രാമാണ് ഭാരം.

Maintained By : Studio3