November 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിജയീഭവഃ : ചെറുകിട സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം

1 min read

കൊച്ചി : കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേന്‍ ചെറുകിട സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. രണ്ടാഴ്ച ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയില്‍ എക്കൗണ്ടിംഗ്, ബാങ്കിംഗ്, നികുതി എന്നിവയില്‍ ദിവസവും ഒന്നര മണിക്കൂര്‍ വീതം ക്ലാസുകള്‍ ഉണ്ടായിരിക്കും.

ചെറുകിട സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്‍റും സാമ്പത്തിക ഉപദേഷ്ടാക്കളുമായ വര്‍മ ആന്‍ഡ് വര്‍മ ഗ്രൂപ്പും, ധനകാര്യ-ബാങ്കിംഗ് രംഗത്തെ വിദഗ്ധരുമായിരിക്കും ക്ലാസുകള്‍ നയിക്കുന്നത്.

പരിശീലനത്തിന് ചേരാന്‍ താല്‍പര്യമുള്ളവര്‍ kcfcochin@gmail.com എന്ന ഈമെയിലില്‍ അപേക്ഷകള്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447047636 എന്ന നമ്പറില്‍ ബന്ധപ്പെടുക. യുവസംരംഭകര്‍ക്കായി കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ കഴിഞ്ഞ നാല് വര്‍ഷമായി ‘വിജയീഭവഃ’ എന്ന പേരില്‍ പരിശീലന പരിപാടികള്‍ നടത്തിവരുന്നുണ്ട്. സംരംഭങ്ങളുടെ ശരിയായ വളര്‍ച്ചയ്ക്ക് പരിശീലന പരിപാടികള്‍ അനിവാര്യമാണ് എന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് കോഴ്സുകള്‍ തയാറാക്കിയിട്ടുള്ളത്.

  ഐസിസിഎസ്എല്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; കേരളത്തില്‍ രണ്ട് റീജണല്‍ ഓഫീസുകള്‍
Maintained By : Studio3