December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘കൊറോണ വൈറസിനെ ജൈവായുധമായി ഉപയോഗിക്കാം’ . 2015ലെ ചൈനീസ് സൈനിക രേഖകള്‍ പുറത്ത്

1 min read

വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ചൈനീസ് സൈനിക ശാസ്ത്രജ്ഞര്‍ കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്തിയെന്നും മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ അത് ജൈവായുധങ്ങളുടെ ഒരു പുതിയ കാലഘട്ടമാണ് സൃഷ്ടിക്കുക എന്നും ബെയ്ജിംഗിലെ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു

ലണ്ടന്‍: കൊറോണ വൈറസിനെ ജൈവായുധമായി ഉപയോഗിക്കാമെന്ന് വ്യക്തമാക്കുന്ന ചൈനീസ് സൈനിക രേഖകള്‍ പുറത്തുവന്നത് ആഗോളതലത്തില്‍ നടുക്കം സൃഷ്ടിച്ചിട്ടുണ്ട്. 2015ല്‍ തയ്യാറാക്കപ്പെട്ട രേഖകളിലാണ് ഈ പരാമര്‍ശം ഉള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ചൈനീസ് സൈനിക ശാസ്ത്രജ്ഞര്‍ കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്തിയെന്നും മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ അത് ജൈവായുധങ്ങളുടെ ഒരു പുതിയ കാലഘട്ടമാണ് സൃഷ്ടിക്കുക എന്നും ബെയ്ജിംഗിലെ വിദഗ്ധര്‍ കണ്ടെത്തിയിരുന്നതായി രേഖയിലുണ്ട്. ‘ദി ഓസ്ട്രേലിയന്‍’ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് ബ്രിട്ടനിലെ ‘ദി സണ്‍’ ഈ രേഖകള്‍ യുഎസിന്‍റെ പക്കലുള്ളതായി വെളിപ്പെടുത്തുന്നു. കോവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള സ്വന്തം അന്വേഷണത്തിന്‍റെ ഭാഗമായി 2015 ല്‍ സൈനിക ശാസ്ത്രജ്ഞരും മുതിര്‍ന്ന ചൈനീസ് പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും എഴുതിയ പ്രബന്ധങ്ങള്‍ യുഎസ് ഉദ്യോഗസ്ഥര്‍ നേടി എന്നും വാര്‍ത്തയിലുണ്ട്. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുകയും ലോകത്തെ ബാധിക്കുകയും ചെയ്യുന്നതിന് വളരെ മുമ്പുതന്നെ, 2015 ല്‍ ചൈനീസ് സൈനിക ശാസ്ത്രജ്ഞര്‍ കൊറോണ വൈറസുകളുടെ ആയുധവത്കരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് രേഖ വെളിപ്പെടുത്തി. കൊറോണ വ്യാപനമുണ്ടായാല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നും അവര്‍ തിരിച്ചറിഞ്ഞിരുന്നു എന്ന് ഈ രേഖകള്‍ വ്യക്തമാക്കുന്നു.

കൊറോണ വൈറസിന്‍റെ വിവിധ സൈനിക പ്രയോഗത്തെക്കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍ ചിന്തിക്കുന്നുണ്ടെന്നും രേഖ വിശദമാക്കുന്നതായി ഓസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ (എഎസ്പിഐ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ ജെന്നിംഗ്സ് പറയുന്നു. ഇതിനെ എങ്ങനെ വിന്യസിക്കാം എന്നും അവര്‍ക്ക് ധാരണയുണ്ടായികരുന്നു. കോവിഡ് -19 ന്‍റെ ഉത്ഭവത്തെക്കുറിച്ച് പുറത്തുനിന്നുള്ള അന്വേഷണങ്ങളില്‍ ചൈന ഇത്രയും വിമുഖത കാണിച്ചതിന്‍റെ ഒരു കാരണം ചോര്‍ന്ന രേഖയായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

കൊറോണ വൈറസുകള്‍ വൈറസുകളുടെ ഒരു വലിയ കുടുംബമാണ്, അവയില്‍ പലതും മനുഷ്യരില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നു – ജലദോഷം മുതല്‍ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം വരെ. പിഎല്‍എ പേപ്പറുകള്‍ ഒരു ജൈവായുധ ആക്രമണം ‘ശത്രുവിന്‍റെ മെഡിക്കല്‍ സംവിധാനം തകരാന്‍’ കാരണമാകുമെന്ന് ഭാവനയില്‍ കാണുന്നു. മൂന്നാം ലോക മഹായുദ്ധം പ്രവചിച്ചവര്‍ ജൈവായുധം എടുക്കുമെന്ന് യുഎസ് വ്യോമസേന കേണല്‍ മൈക്കല്‍ ജെ ഐന്‍സ്കോഫ് പറയുന്നു.

2003 ല്‍ ചൈനയെ ബാധിച്ച സാര്‍സ് ‘തീവ്രവാദികള്‍’ മനഃപൂര്‍വ്വം അഴിച്ചുവിട്ട മനുഷ്യനിര്‍മിത ജൈവായുധം ആയിരിക്കാമെന്നും രേഖയില്‍ പറയുന്നുണ്ട്. കൊറോണ അണുക്കളെ’വളര്‍ന്നുവരുന്ന ഒരു മനുഷ്യരോഗ വൈറസായി മാറ്റാനും പിന്നീട് ആയുധമാക്കാനും
മുമ്പൊരിക്കലും കാണാത്ത വിധത്തില്‍ അഴിച്ചുവിടാനും’ കഴിയുമെന്ന് അവര്‍ പറയുന്നുണ്ട്. രേഖയില്‍ ലിസ്റ്റുചെയ്ത 18 എഴുത്തുകാരില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ശാസ്ത്രജ്ഞരും ആയുധ വിദഗ്ധരും ഉള്‍പ്പെടുന്നു. കൂടാതെ കോവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ച് വരാനിരിക്കുന്ന ഒരു പുസ്തകത്തില്‍ (വാട്ട് റിയലി ഹാപ്പെന്‍ഡ് ഇന്‍ വുഹാന്‍’ )വെളിപ്പെടുത്തലുണ്ടാകുമെന്നും പറയുന്നു. എന്തുതന്നെയായാലും അവ സ്വന്തം വീഴ്ച പുറത്തുകാട്ടുന്ന ഒന്നും ചൈന വിശദീകരിക്കില്ല.

2019 അവസാനത്തോടെ മധ്യ ചൈനീസ് നഗരമായ വുഹാനില്‍ ചൈന ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു, അതിനുശേഷം മാരകമായ രോഗം ഒരു പകര്‍ച്ചവ്യാധിയായി മാറി, ഇത് 15,77,89,300 ല്‍ അധികം ആളുകളെ ബാധിക്കുകയും ലോകമെമ്പാടുമുള്ള 32,85,200 മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.
കോവിഡ് -19 ന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള ചൈനയുടെ സുതാര്യതയെക്കുറിച്ച് ഈ പ്രമാണം വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് ആഗോളതലത്തില്‍ പ്രമുഖകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് എംപിയായ ടോം തുഗെന്‍ഹാറ്റ് ,ഓസ്ട്രേലിയന്‍ രാഷ്ട്രീയക്കാരനായ ജെയിംസ് പാറ്റേഴ്സണ്‍ എന്നിവര്‍ ഈ ആശങ്ക വ്യക്തമായി ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.ഉന്നത പാര്‍ട്ടി നേതൃത്വത്തെ ഉപദേശിക്കുന്ന ചിലരുടെ അഭിലാഷങ്ങളെക്കുറിച്ച് ഈ രേഖകള്‍ വലിയ സൂചനകളും നല്‍കുന്നുണ്ട്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

കൊറോണ വൈറസിനെ എങ്ങനെ വിന്യസിക്കാമെന്നതിനെക്കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍ മുമ്പുതന്നെ ചിന്തിച്ചിരുന്നുവെന്നത് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്. അതിനാല്‍ ഇത് പ്രാധാന്യമര്‍ഹിക്കുന്നു. സൈനിക ഉപയോഗത്തിനായി ഒരു വിനാശകാരിയായ വൈറസിനെ കൂടുതുറന്നുവിടാനുള്ള സാധ്യതയാണ് ഇവിടെ കാണുന്നതെന്ന് ഓസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ (എഎസ്പിഐ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ ജെന്നിംഗ്സ് പറയുന്നുണ്ട്. ചോര്‍ന്ന ചൈനീസ് സര്‍ക്കാര്‍ രേഖകള്‍ വിശകലനം ചെയ്യുന്ന സൈബര്‍ സുരക്ഷാ വിദഗ്ധനായ റോബര്‍ട്ട് പോട്ടര്‍ രേഖകള്‍ വ്യാജമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദി ഓസ്ട്രേലിയനാണ് അദ്ദേഹത്തോട് രേഖകള്‍ പരിശോധിക്കാനാവശ്യപ്പെട്ടിരുന്നത്.”ഇത് യഥാര്‍ത്ഥമാണെന്ന് ഞങ്ങള്‍ നിഗമനത്തിലെത്തി … ഇത് വ്യാജമല്ല, പക്ഷേ അത് എത്രത്തോളം ഗൗരവമുള്ളതാണെന്ന് വ്യാഖ്യാനിക്കേണ്ടത് മറ്റുള്ളവരാണ്’ അദ്ദേഹം പറയുന്നു. ഇനി ചൈന ഈ രേഖകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

ഈ വര്‍ഷം ആദ്യം നടന്ന ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അന്വേഷണത്തിന് ശേഷവും മാരകമായ വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ ചൈന തയ്യാറാക്കി നല്‍കിയതാണെന്ന് ആരോപണം ഇന്നും നിലനില്‍ക്കുന്നു. ഒരു ലാബ് ചോര്‍ച്ചയ്ക്ക് കാരണമായേക്കാവുന്ന കൂടുതല്‍ അന്വേഷണത്തിന് സംഘടന ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ രാജ്യം ചൈനയായതിനാല്‍ ആര് അന്വേഷണം നടത്തും എന്നതിന് വ്യക്തതയില്ല. കാരണം ബെയ്ജിംഗ് അത് അനുവദിക്കേണ്ടതുണ്ട്. ചൈന ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് കൈമാറി എന്നും വരാം.

എന്നാല്‍ കോവിഡ് മനുഷ്യനിര്‍മിതമാണെന്നതിന് തെളിവുകള്‍ പല ശാസ്ത്രജ്ഞരും പറഞ്ഞിട്ടുണ്ട. എന്നാല്‍ വുഹാനിലെ ഒരു രഹസ്യ ബയോലാബില്‍ നിന്ന് വൈറസ് രക്ഷപ്പെട്ടിരിക്കുമോ എന്ന ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. അതോ രക്ഷപെടാന്‍ അനുവദിച്ചതാണോ എന്നുള്ള ചോദ്യവും നിലനില്‍ക്കുന്നു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

വൈറസ് വ്യാപനത്തിനുപിന്നില്‍ ചൈനതന്നെയാണെന്ന് എന്ന് സ്ഥാപിക്കുന്നതിന് വ്യക്തമായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല. കാരണം വുഹാനിലോ അവിടെയുള്ള ബയോ ലാബിലോ ഒരു സ്വതന്ത്ര അന്വേഷണം ഒരിക്കലും ചൈന അനുവദിക്കില്ല. തന്നയുമല്ല പരമാവധി തെളിവുകള്‍ അവര്‍ നശിപ്പിച്ചിട്ടുണ്ടാകാനും സാധ്യത ഏറെയാണ്. മുന്‍പ് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വൈറസിനുപിന്നില്‍ ചൈനയെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. വൈറസ് വ്യാപനത്തിനുശേഷം ബെയ്ജിംഗിന്‍റെ വിശ്വാസ്യത ആഗോളതലത്തില്‍ ഇടിഞ്ഞിട്ടുണ്ട്. മറ്റുള്ള സമ്പദ് വ്യവസ്ഥകളും രാജ്യങ്ങളുടെ ആരോഗ്യ രംഗവും തകരുമ്പോള്‍ഇന്നും ചൈന അവിടെ മാര്‍ക്കറ്റ് കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നതാണ് വാസ്തവം.

2019 ആരംഭിച്ച ഈ മഹാമാരി തുടക്കത്തില്‍ ഒരു ആഗോളവിപത്താകുമെന്ന് മറ്റ് രാജ്യങ്ങളെ അറിയിക്കുന്നതില്‍ ചൈന പരാജയപ്പെട്ടു. അതിലുപരിയായി ഈ വിഷയത്തില്‍ ലോകാരോഗ്യ സംഘടനയും ബെയ്ജിംഗിനൊപ്പം നിന്നു. കോവിഡ് വുഹാന്‍ പ്രവിശ്യയില്‍മാത്രം ഒതുങ്ങുമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. തന്നെയുമല്ല ഇതിന്‍റെ പാര്‍ശ്വഫലങ്ങള്‍ തിരച്ചറിയുന്നതിനുമുമ്പുതന്നെ രോഗത്തെ നിസാരവല്‍ക്കരിക്കുകയും ചെയ്തു. തുടര്‍ന്ന് ചൈന സന്ദര്‍ശിച്ച് മടങ്ങിയ പതിനായിരങ്ങള്‍ രോഗത്തെയും അവരുടെ നാട്ടിലേക്ക് കൊണ്ടുപോയി. രോഗം തിരിച്ചറിയുമ്പോഴേക്കും വൈറസിന് ജനിതകമാറ്റം വന്നുകൊണ്ടേയിരുന്നു. ഇപ്പോഴും അത് തുടരുന്നു. ഇന്ന് ചൈന രോഗത്തില്‍ നിന്നും ഏറക്കുറെ മുക്തമാണ്. മറ്റ് മൂന്നാംലോക രാജ്യങ്ങള്‍ഇന്നും രോഗത്തോടും മരണത്തോടും പടവെട്ടുന്നു.

ഇപ്പോള്‍ പുറത്തുവന്ന ചൈനീസ് രേഖകള്‍ ലോകത്ത് ജൈവായുധം സംബന്ധിച്ച് പുതിയ ചര്‍ച്ചകള്‍ക്കുതന്നെ വഴിവെക്കുമെന്നുറപ്പാണ്. ചൈനയുടെ അറിവോടെയാണ് വൈറസ് പുറത്തുവന്നതെങ്കില്‍ അത് കണ്ടെത്താതിരിക്കാനുള്ള വഴികളും ബെയ്ജിംഗ് സ്വീകരിച്ചിട്ടുണ്ടാകും. സ്വന്തം രാജ്യത്തുതന്നെ പുറത്തുവിട്ട് വൈറസ് വ്യാപനം ആഗോളതലത്തില്‍ വ്യാപനം സാധ്യമാക്കണമെങ്കില്‍ അതിനുപിന്നില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തനം ആവശ്യമാണ്. അതോ ഇത് ഒരു അപകടംമൂലം സംഭവിച്ചതാണോ, അല്ലെങ്കില്‍ ചൈനയെ പഴിക്കുന്നത് തെറ്റാണോ തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്.

Maintained By : Studio3