October 5, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാതൃഭൂമി റവന്യൂ അവാര്‍ഡ്സ് വളപ്പില 25-ാം തവണയും ഒന്നാമത്

1 min read

കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും കൂടുതല്‍ പരസ്യം നല്‍കിയ കേരളത്തിലെ പരസ്യ ഏജന്‍സികള്‍ക്കുള്ള മാതൃഭൂമി റവന്യൂ അവാര്‍ഡ്സില്‍ തുടര്‍ച്ചയായി 25-ാം തവണയുംവളപ്പില കമ്മ്യൂണിക്കേഷന്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരത്ത് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ ലിറ്റററി ഫെസ്റ്റിവലായ ‘ക’ ഫെസ്റ്റ് 2024 ല്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. വി ശ്രേയാംസ് കുമാറില്‍ നിന്ന് വളപ്പില കമ്മ്യൂണിക്കേഷന്‍സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍മാരായ ജോണ്‍സ് വളപ്പില, ജെയിംസ് വളപ്പില, ഡയറക്ടര്‍മാരായ പോള്‍ വളപ്പില, ലിയോ വളപ്പില എന്നിവര്‍ സംയുക്തമായി ഏറ്റുവാങ്ങി. ടി. സുധീപ് കുമാര്‍ മാതൃഭൂമി ജനറല്‍ മാനേജര്‍ മീഡിയ സൊലൂഷന്‍സ്,
അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വിഷ്ണു നാഗപ്പള്ളി, സുനില്‍ നമ്പ്യാര്‍ DGM മീഡിയ സൊലൂഷന്‍സ്,
തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

  നെറ്റ്വര്‍ക്ക് സുരക്ഷ ശക്തമാക്കാൻ വോഡഫോണ്‍ ഐഡിയ

ദക്ഷിണേന്ത്യയില്‍ നിലവില്‍ 9 ശാഖകളുള്ള കേരളത്തിലെ മുന്‍നിര പരസ്യ ഏജന്‍സിയാണ് വളപ്പില കമ്മ്യൂണിക്കേഷന്‍സ്. ബ്രാന്റിംഗ്, മീഡിയ ബയിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഔട്ട്ഡോര്‍ അഡ്വര്‍ടൈസിംഗ്, പ്രിന്റ് & പ്രൊഡക്ഷന്‍, ഇവന്റ്സ് & പിആര്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഉള്‍പ്പെടുന്ന വളപ്പില കമ്മ്യൂണിക്കേഷന്‍സ് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളുടെ ബിസിനസ് പുരസ്‌കാരങ്ങളും, ഒപ്പം പരസ്യ രംഗത്തെ നിരവധി ക്രിയേറ്റീവ് പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ദൃശ്യ കമ്മ്യൂണിക്കേഷന്‍സാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

Maintained By : Studio3