ഇന്ത്യയില്‍ വാക്സിനേഷന്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്രം
1 min read- ഈ വര്‍ഷം തന്നെ വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍
- രാഹുല്‍ ഗാന്ധിക്ക് വാക്സിനേഷന്‍ സംബന്ധിച്ച് ആശങ്ക വേണ്ട
ന്യൂഡെല്‍ഹി: ഈ വര്‍ഷം അവാസനത്തോടെ തന്നെ രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. രാജ്യത്ത് ഇതുവരെ മൂന്ന് ശതമാനത്തിന് മാത്രമേ വാക്സിന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞൊള്ളൂവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യവ്യാപകമായി നടക്കുന്ന വാക്സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കോവിഡ് വാക്സിനുകള്‍ സൗജന്യമായി ലഭ്യമാക്കിക്കൊണ്ട് കേന്ദ്രം പിന്തുണ നല്‍കുന്നതായാണ് സര്‍ക്കാരിന്‍റെ നിലപാട്. നേരിട്ട് വാക്സിനുകള്‍ വാങ്ങുന്നതിനും സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും സഹായിക്കുന്നു.
കൂടുതല്‍ വിശാലവും വേഗതത്തിലുള്ളതുമായ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിന്‍റെ മൂന്നാം ഘട്ടം 2021 മെയ് 1 മുതലാണ് രാജ്യത്ത് ആരംഭിച്ചത്. മൊത്തം വാക്സിന്‍ ഡോസുകളുടെ 50% കേന്ദ്ര സര്‍ക്കാരാണ് ഇപ്പോഴും വാങ്ങുന്നത്. ഈ ഡോസുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി ലഭ്യമാക്കുന്നത് മുമ്പത്തെ പോലെ തുടരുന്നുണ്ട്.
ഇതുവരെ 22.46 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കൈമാറിയിട്ടുണ്ട്. മെയ് 21 വരെയുള്ള കണക്ക് പ്രകാരം പാഴായതുള്‍പ്പടെയുള്ള, മൊത്തം ഉപഭോഗം 20,48,04,853 ഡോസുകളാണ്
1.84 കോടിയിലധികം കോവിഡ് വാക്സിന്‍ ഡോസുകള്‍(1,84,92,677) സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്. കൂടാതെ, 3 ലക്ഷംവാക്സിന്‍ ഡോസുകള്‍ വിതരണത്തിന് തയ്യാറായിക്കഴിഞ്ഞു. ഇവ അടുത്ത 3 ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി കൈമാറും.