October 5, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

16 വര്‍ഷത്തേക്ക് ഡബ്ല്യുഎച്ച്ഒ ബജറ്റ് 16% ഉയര്‍ത്താന്‍ അംഗരാഷ്ട്രങ്ങളുടെ അംഗീകാരം

1 min read

ന്യൂഡെല്‍ഹി: യുഎന്‍ ആരോഗ്യ ഏജന്‍സിയായ ലോകാരോഗ്യ സംഘടനയുടെ ബജറ്റില്‍ അനുയോജ്യമായ വര്‍ധനവ് വരുത്താന്‍ അംഗരാജ്യങ്ങളുടെ അംഗീകാരം. ലോകാരോഗ്യസംഘടനയുടെ ദീര്‍ഘകാല ഫണ്ടിംഗിലെ അപര്യാപ്തത ആഗോളതലത്തിലെ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതായി ചില രാഷ്ട്രങ്ങള്‍ അഭിപ്രായപ്പെട്ടു.

അടുത്ത രണ്ട് വര്‍ഷത്തേക്ക് 16 ശതമാനം വര്‍ധനവാണ് ലോകാരോഗ്യ അസംബ്ലിയിലെ പ്രതിനിധികള്‍ അംഗീകരിച്ചത്. ഇതോടെ 6.1 ബില്യണ്‍ യുഎസ് ഡോളറായി ഡബ്ല്യുഎച്ച്ഒ ബജറ്റ് ഉയരുമെന്നാണ് കണക്കാക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ 90 ശതമാനത്തിലധികം ധനസഹായവും സവിശേഷ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അതിനാല്‍ അടിയന്തിര പ്രതിസന്ധികളോട് പ്രതികരിക്കാന്‍ ഏജന്‍സി പലപ്പോഴും പാടുപെടുന്നു. ‘ നിലവില്‍ 70 ശതമാനം ഫണ്ടിംഗ് വിടവ് ഉണ്ട്, ഇത് അടിയന്തിര മുന്‍ഗണനകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സംഘടനയ്ക്ക് പ്രതികൂലമായ സാഹചര്യം സൃഷ്ടിക്കുന്നു,” ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി മേധാവി ഡോ. മൈക്കല്‍ റയാന്‍ പറഞ്ഞു,

  രണ്ടു നവീന ഉത്പന്നങ്ങളുമായി മില്‍മ

കോവിഡ് -19 മഹാമാരി ആഗോളമായി കൈകാര്യം ചെയ്തതില്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളും അംഗരാഷ്ട്രങ്ങള്‍ വിലയിരുത്തി. കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ ഏജന്‍സിക്ക് വേഗത്തിലും ആക്രമണാത്മകമായും പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നുവെന്ന് വിവിധ രാഷ്ട്രങ്ങള്‍ അഭിപ്രായപ്പെട്ടു, എന്നാല്‍ വേണ്ടത്ര പണമോ ഭരണപരമായ കരുത്തോ സംഘടനയ്ക്കിലായിരുന്നു എന്നും അഭിപ്രായമുണ്ടായി.

Maintained By : Studio3