യുഎസ് ഇന്ത്യയുടെ രണ്ടാമത്തെ എണ്ണ വിതരണക്കാര്‍
1 min read
ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണത്തില്‍ യുഎസ് രണ്ടാം സ്ഥാനത്തെത്തി. ഇറാഖിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന സൗദി അറേബ്യ നാലാം സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. ഫെബ്രുവരിയില്‍ യുഎസില്‍ നിന്നുള്ള വില കുറഞ്ഞ ക്രൂഡ് രാജ്യത്തെ റിഫൈനറികള്‍ റെക്കോര്‍ഡ് തലത്തിലാണ് ഇറക്കുമതി ചെയ്തത്. എന്നാല്‍ സൗദിയില്‍ നിന്നുള്ള ഇറക്കുമതി ഒരു ദശക കാലയളവിലെ ഏറ്റവും താഴ്ന്ന തലത്തിലേക്ക് എത്തി. യുഎസ് ഇറക്കുമതി 48 ശതമാനം ഇടിഞ്ഞപ്പോള്‍ സൗദി ഇറക്കുനതി 42 ശതമാനം ഇടിഞ്ഞു. നൈജീരിയയാണ് ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ മൂന്നാം സ്ഥാനത്തുള്ളത്.