September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവിന് അമേരിക്കയുടെ ഉപരോധം തടസമെന്ന് യുഎഇ

‘സിറിയയും പ്രദേശത്തെ മറ്റ് രാഷ്ട്രങ്ങളും അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു’

ദുബായ്: സീസര്‍ നിയമ പ്രകാരമുള്ള അമേരിക്കയുടെ ഉപരോധങ്ങള്‍ അറബ് ലീഗിലേക്കുള്ള സിറിയയുടെ മടങ്ങിവരവ് സങ്കീര്‍ണമാക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി ഷേഖ് അബ്്ദുള്ള ബിന്‍ സായിദ്. അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവ് അവരുടെ ഇഷ്ടപ്രകാരമാണെന്നും മേഖലയിലെ മറ്റ് രാഷ്ട്രങ്ങളും അതാഗ്രഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗീ ലവ്രോവുമായി അബുദാബിയില്‍ വെച്ച് നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തിലാണ് യുഎഇ മന്ത്രി സിറിയന്‍ വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. റഷ്യ യുഎഇയുടെ തന്ത്രപ്രധാന പങ്കാളിയാണെന്നും ഷേഖ് അബ്ദുള്ള പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള തന്ത്രപ്രധാന പങ്കാളിത്ത കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന് തെളിവാണ്. റഷ്യയുമായി അത്തരമൊരു കരാറില്‍ ഒപ്പുവെക്കുന്ന ആദ്യ ജിസിസി രാജ്യമാണ് യുഎഇ. 2018ലാണ് ഇരുരാജ്യങ്ങളും ഈ കരാറില്‍ ഒപ്പുവെച്ചത്.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ

പരസപര വിശ്വാത്തിലൂന്നിയുള്ള സൗഹാര്‍ദ്ദപരമായ ചര്‍ച്ചകളാണ് തങ്ങള്‍ നടത്തിയതെന്നും സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ഇരുവരും വ്യക്തമാക്കി.

Maintained By : Studio3