ഫേസ്ബുക്കിലെന്ന പോലെ ട്വീറ്റുകള്‍ക്ക് ഇമോജി റിയാക്ഷനുകള്‍ നല്‍കാന്‍ കഴിഞ്ഞേക്കും
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]ലൈക്ക്, ചിയര്‍, ഉം, സാഡ്, ഹഹ തുടങ്ങിയ ഇമോജി റിയാക്ഷനുകള്‍ മൈക്രോബ്ലോഗിംഗ് സൈറ്റ് അവതരിപ്പിച്ചേക്കും[/perfectpullquote]
സാന്‍ ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിലെന്ന പോലെ, ട്വീറ്റുകള്‍ക്ക് ഇമോജി റിയാക്ഷനുകള്‍ നല്‍കാന്‍ കഴിഞ്ഞേക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ട്വിറ്റര്‍. ലൈക്ക്, ചിയര്‍, ഉം, സാഡ്, ഹഹ തുടങ്ങിയ ഇമോജി റിയാക്ഷനുകള്‍ മൈക്രോബ്ലോഗിംഗ് സൈറ്റ് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇമോജി റിയാക്ഷനുകള്‍ വികസിപ്പിച്ചുവരികയാണ് കമ്പനി. ലിങ്ക്ഡ്ഇന്‍ പോലുള്ള മറ്റ് സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റുകള്‍ക്ക് റിയാക്ഷനുകള്‍ ലഭ്യമാണ്.
ഫേസ്ബുക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്ന ഇമോജികള്‍ക്ക് സമാനമാണ് ട്വിറ്റര്‍ വികസിപ്പിക്കുന്നത്. ഹഹ, സാഡ് ഇമോജി റിയാക്ഷനുകള്‍ ഫേസ്ബുക്കിലേതിന് സമാനമാണ്. കൂടാതെ ഉം, ചിയര്‍ ഇമോജി റിയാക്ഷനുകളും ട്വിറ്റര്‍ ഉള്‍പ്പെടുത്തും. അതേസമയം, ആങ്ഗ്രി ഇമോജി റിയാക്ഷന്‍ ട്വിറ്റര്‍ കൊണ്ടുവന്നേക്കില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ സര്‍വ്വെയിലൂടെ ഈ ഇമോജി റിയാക്ഷനുകളുടെ പ്രിവ്യൂ ട്വിറ്റര്‍ ലഭ്യമാക്കിയിരുന്നു.
മറ്റൊരു വാര്‍ത്തയായി, പ്രീമിയം പെയ്ഡ് സബ്സ്‌ക്രിപ്ഷനുമായി ‘ട്വിറ്റര്‍ ബ്ലൂ’ വൈകാതെ അവതരിപ്പിച്ചേക്കും. ‘അണ്‍ഡു ട്വീറ്റ്’ ഉള്‍പ്പെടെയുള്ള എക്സ്‌ക്ലുസീവ് ഫീച്ചറുകള്‍ സഹിതമായിരിക്കും ട്വിറ്റര്‍ ബ്ലൂ വരുന്നത്. ഒരുപക്ഷേ ‘കളക്ഷന്‍സ്’ വിഭാഗം കൂടി നല്‍കിയതായിരിക്കും പെയ്ഡ് സര്‍വീസ്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ട്വീറ്റുകള്‍ സേവ് ചെയ്യാനും മറ്റും ഇവിടെ കഴിയും. പ്രതിമാസം 2.99 യുഎസ് ഡോളര്‍ (ഏകദേശം 220 ഇന്ത്യന്‍ രൂപ) ആയിരിക്കും ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷനായി നല്‍കേണ്ടത് എന്ന് പറയപ്പെടുന്നു. ഫെബ്രുവരിയില്‍ ട്വിറ്റര്‍ ‘സൂപ്പര്‍ ഫോളോസ്’ ഫീച്ചര്‍ പ്രഖ്യാപിച്ചിരുന്നു. എക്സ്‌ക്ലുസീവ് ഉള്ളടക്കങ്ങള്‍ക്ക് തങ്ങളെ പിന്തുടരുന്നവരില്‍നിന്ന് പണം ഈടാക്കാനുള്ള സംവിധാനമാണ് സൂപ്പര്‍ ഫോളോസ്.