October 16, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്വിറ്റര്‍ ‘അണ്‍ഡു’ ഫീച്ചര്‍ കൊണ്ടുവന്നേക്കും

1 min read

സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിയശേഷവും ട്വീറ്റ് റദ്ദ് ചെയ്യണമെന്ന് തോന്നിയാല്‍ അതിന് ഒരു അവസരമാണ് പുതിയ ഫീച്ചര്‍ വഴി ട്വിറ്റര്‍ നല്‍കുന്നത്

സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററില്‍ ഇനി മുതല്‍ അയച്ച ട്വീറ്റുകള്‍ അണ്‍ഡു ചെയ്യാനും കഴിഞ്ഞേക്കും. അണ്‍ഡു ചെയ്യുന്നതിന് പുതിയ ടൈമറിന്റെ പ്രവര്‍ത്തനങ്ങളിലാണ് ട്വിറ്റര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിയശേഷവും ട്വീറ്റ് റദ്ദ് ചെയ്യണമെന്ന് തോന്നിയാല്‍ അതിന് ഒരു അവസരമാണ് പുതിയ ഫീച്ചര്‍ വഴി ട്വിറ്റര്‍ നല്‍കുന്നത്. അവസാന നിമിഷം ടൈപ്പിംഗ് പിശക് അല്ലെങ്കില്‍ മറ്റെന്തെങ്കിലും തെറ്റ് ശ്രദ്ധയില്‍പ്പെട്ടാല്‍ ‘അണ്‍ഡു സെന്‍ഡ്’ ബട്ടണില്‍ അമര്‍ത്തിയാല്‍ മതിയാകും.

  'കൈത്തറി കോണ്‍ക്ലേവ് 2025' ഒക്ടോബര്‍ 16 ന്

ട്വീറ്റ് അയച്ച ഉടനെ ടൈമര്‍ പ്രവര്‍ത്തിച്ചുതുടങ്ങും. അയച്ച ട്വീറ്റ് വേണ്ടെന്നുവെയ്ക്കുന്നതിന് യൂസര്‍മാര്‍ക്ക് എത്ര സമയം ലഭിക്കുമെന്ന വിവരം തല്‍ക്കാലം ലഭ്യമല്ല. പുതിയ ഫീച്ചര്‍ എപ്പോള്‍ അവതരിപ്പിക്കുമെന്നും ഇപ്പോള്‍ വിവരമില്ല. നിലവില്‍ ഫീച്ചര്‍ വികസിപ്പിച്ചുവരികയാണെന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. ആഗോളതലത്തില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ട്വിറ്റര്‍ ഈയിടെ ‘ക്ലബ്ഹൗസ്’ മാതൃകയില്‍ ഓഡിയോ ചാറ്റ് റൂംസ് ഫീച്ചറായ ‘സ്‌പേസസ്’ അവതരിപ്പിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച സ്‌പേസസിനു പിറകെയാണ് ഇപ്പോള്‍ അണ്‍ഡു ഫീച്ചര്‍ വികസിപ്പിക്കുന്നത്.

നിശ്ചിത സമയ പരിധിക്കുള്ളില്‍ യൂസര്‍മാര്‍ക്ക് തങ്ങളുടെ ട്വീറ്റ് അണ്‍പബ്ലിഷ് ചെയ്യുന്നതിനാണ് അവസരമൊരുങ്ങുന്നത്. അക്ഷരത്തെറ്റുകള്‍, വ്യാകരണ പിശകുകള്‍, തെറ്റായ ലിങ്കുകള്‍ എന്നിവ ട്വീറ്റില്‍ ഉണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും. ‘ട്വീറ്റ്’ അമര്‍ത്തിയ ഉടനെ ‘അണ്‍ഡു സെന്‍ഡ്’ ടൈമര്‍ ഓടിത്തുടങ്ങും. ചെറിയ സമയം കഴിഞ്ഞ് ടൈമര്‍ നിലയ്ക്കുന്നതോടെ ഉപയോക്താക്കള്‍ക്ക് ട്വീറ്റ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ മുന്നില്‍വരും. വീണ്ടും ഒന്നില്‍നിന്ന് ആരംഭിക്കാം.

  ഐഒടി വിപ്ലവത്തിന്‍റെ നേട്ടങ്ങള്‍ കൊയ്യാൻ ടെക്നോപാര്‍ക്ക് സുസജ്ഞം

ട്വീറ്റുകള്‍ക്ക് മാത്രമായിരിക്കും പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുന്നത് എന്ന് തോന്നുന്നു. ഡയറക്റ്റ് മെസേജുകളുടെ കാര്യത്തില്‍ ഈ തിരിച്ചുവിളി സാധ്യമായേക്കില്ല.
2020 ല്‍ ഗ്രീക്ക് സമ്പദ്വ്യവസ്ഥ വാര്‍ഷിക അടിസ്ഥാനത്തില്‍ 8.2 ശതമാനം ചുരുങ്ങി. ഹെലനിക് സ്റ്റാറ്റിസ്റ്റിക്കല്‍ അതോറിറ്റിയുടെ ആദ്യ എസ്റ്റിമേറ്റ് അനുസരിച്ച് 2020ല്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 168.5 ബില്യണ്‍ യൂറോയാണ് (202.7 ബില്യണ്‍ ഡോളര്‍). 2019ല്‍ ഇത് 183.6 ബില്യണ്‍ യൂറോയാണ്. എന്നാല്‍ നേരത്തേ 2021ലെക്കുള്ള ബജറ്റില്‍ സര്‍ക്കാര്‍ പങ്കുവെച്ച നിഗമനമായ 10.5 ശതമാനത്തേക്കാള്‍ കുറവാണ് ഇപ്പോള്‍ പുറത്തുവന്ന കണക്കുകളിലെ ഇടിവ്. യൂറോപ്യന്‍ കമ്മീഷന്‍റെ എസ്റ്റിമേറ്റ് പ്രകാരം ഗ്രീസില്‍ 10 ശതമാനം ഇടിവാണ് 2020ല്‍ പ്രതീക്ഷിച്ചിരുന്നത്.

  എസ്ബിഐ ഹെൽത്ത് ആല്‍ഫ ഇൻഷൂറൻസ്
Maintained By : Studio3