October 30, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്വിറ്ററിന്‍റെ എന്‍ജിനീയറിംഗ് ഡയറക്റ്ററായി അപുര്‍വ ദലാല്‍

1 min read

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റര്‍ തങ്ങളുടെ മുന്‍ഗണനാ വിപണിയും ആഗോളതലത്തില്‍ അതിവേഗം വളരുന്ന വിപണികളിലൊന്നുമായ ഇന്ത്യയിലെ രാജ്യത്തെ എഞ്ചിനീയറിംഗ് ടീമിനെ വിപുലീകരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി അപര്‍വ ദലാലിനെ ഇന്ത്യയിലെ എന്‍ജിനീയറിംഗ് ഡയറക്റ്ററായി നിയമിക്കുമെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചു. യുബര്‍, ഗൂഗിള്‍, ഇബേ എന്നിവയിലുള്‍പ്പടെയായി രണ്ട് പതിറ്റാണ്ടിലേറെ നീണ്ട എന്‍ജിനീയറിംഗ് അനുഭവം ദലാലിനുണ്ട്. യുബര്‍ ബെംഗളൂരുവിന്‍റെ എന്‍ജിനീയറിംഗ് സൈറ്റ് ലീഡായി സേവനമനുഷ്ഠിക്കവെയാണ് ട്വിറ്ററിലേക്കുള്ള നിയമനം. യുഎസിന് പുറത്ത് ലണ്ടന്‍, സിംഗപ്പൂര്‍, ടൊറന്‍റോ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ട്വിറ്ററിന് ഡെഡിക്കേറ്റഡ് എന്‍ജിനീയറിംഗ് ടീമുണ്ട്.

  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിജിറ്റല്‍ ഹബ്ബ് പ്രയോജനപ്പെടുത്താം
Maintained By : Studio3