Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷന്‍ അവതരിപ്പിച്ചു  

യഥാക്രമം ഏപ്രില്‍ 27 നും മെയ് ഒന്നിനും ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും

മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് ഫോണുകളും തമ്മില്‍ വളരെയധികം സമാനതകള്‍ ഉണ്ട്. രണ്ട് ഫോണുകള്‍ക്കും കരുത്തേകുന്നത് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 732ജി എസ്ഒസിയാണ്. രണ്ട് ഫോണുകളും 6,000 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്നു. മുകളില്‍ നടുവിലായി ഹോള്‍ പഞ്ച് ലഭിച്ച 6.8 ഇഞ്ച് ഡിസ്‌പ്ലേകളാണ് രണ്ട് ഹാന്‍ഡ്‌സെറ്റുകളിലും നല്‍കിയത് (120 ഹെര്‍ട്‌സ് സ്‌ക്രീന്‍ റിഫ്രെഷ് നിരക്ക് സഹിതം). മോട്ടോ ജി60 ഡിവൈസിന്റെ പിറകില്‍ 108 മെഗാപിക്‌സല്‍ പ്രൈമറി കാമറയാണെങ്കില്‍ മോട്ടോ ജി40 ഫ്യൂഷന്‍ മോഡലിന് ലഭിച്ചത് 64 മെഗാപിക്‌സല്‍ മെയിന്‍ സ്‌നാപ്പറാണ്. സെല്‍ഫി കാമറ സ്‌പെസിഫിക്കേഷനുകളിലും രണ്ട് ഫോണുകളും വ്യത്യസ്തമാണ്.

6 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്ന ഏക വേരിയന്റിലാണ് മോട്ടോ ജി60 ലഭിക്കുന്നത്. 17,999 രൂപയാണ് വില. ഡൈനാമിക് ഗ്രേ, ഫ്രോസ്റ്റഡ് ഷാംപെയ്ന്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കാം. ഏപ്രില്‍ 27 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും. ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്. രണ്ട് വേരിയന്റുകളില്‍ മോട്ടോ ജി40 ഫ്യൂഷന്‍ ലഭിക്കും. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമാണ് വില. ഡൈനാമിക് ഗ്രേ, ഫ്രോസ്റ്റഡ് ഷാംപെയ്ന്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. മെയ് ഒന്നിന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും. ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

  എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനവുമായി ഐസിഐസിഐ

മോട്ടോ ജി60  

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന മോട്ടോ ജി60 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 120 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, എച്ച്ഡിആര്‍10 സപ്പോര്‍ട്ട് എന്നിവ സഹിതം 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 732ജി എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.

എഫ്/1.7 അപ്പര്‍ച്ചര്‍ സഹിതം 108 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.2 അപ്പര്‍ച്ചര്‍, 118 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ എന്നിവ സഹിതം 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, എഫ്/2.4 അപ്പര്‍ച്ചര്‍ സഹിതം 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനം പിറകില്‍ നല്‍കി. എല്‍ഇഡി ഫ്‌ളാഷ് സവിശേഷതയാണ്. മുന്നില്‍ എഫ്/2.2 അപ്പര്‍ച്ചര്‍ സഹിതം 32 മെഗാപിക്‌സല്‍ സെല്‍ഫി കാമറ നല്‍കി.

  പോളിക്യാബ് എക്സ്പേര്‍ട്ട്സ് ആപ്പ്

6,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ‘ടര്‍ബോപവര്‍’ 20 അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ബ്ലൂടൂത്ത് 5.0, 3.5 എംഎം ഓഡിയോ ജാക്ക്, വൈഫൈ 802.11 എസി, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് തുടങ്ങിയവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. പിറകില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. തിങ്ക്ഷീല്‍ഡ് സെക്യൂരിറ്റി സവിശേഷതയാണ്. ആക്‌സെലറോമീറ്റര്‍, ജൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നീ സെന്‍സറുകള്‍ ലഭിച്ചു. സെന്‍സര്‍ ഹബ് സവിശേഷതയാണ്.

മോട്ടോ ജി40 ഫ്യൂഷന്‍  

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന മോട്ടോ ജി40 ഫ്യൂഷന്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 120 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, എച്ച്ഡിആര്‍10 സപ്പോര്‍ട്ട് എന്നിവ സഹിതം 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 732ജി എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.

  പോളിക്യാബ് എക്സ്പേര്‍ട്ട്സ് ആപ്പ്

എഫ്/1.7 അപ്പര്‍ച്ചര്‍ സഹിതം 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.2 അപ്പര്‍ച്ചര്‍, 118 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ എന്നിവ സഹിതം 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, എഫ്/2.4 അപ്പര്‍ച്ചര്‍ സഹിതം 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനം പിറകില്‍ നല്‍കി. മുന്നില്‍ എഫ്/2.2 അപ്പര്‍ച്ചര്‍ സഹിതം 16 മെഗാപിക്‌സല്‍ സെല്‍ഫി കാമറ ലഭിച്ചു.

സമാനമായി 6,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ‘ടര്‍ബോപവര്‍’ 20 അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ബ്ലൂടൂത്ത് 5.0, 3.5 എംഎം ഓഡിയോ ജാക്ക്, വൈഫൈ 802.11 എസി, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് തുടങ്ങിയവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. പിറകില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. തിങ്ക്ഷീല്‍ഡ് സെക്യൂരിറ്റി സവിശേഷതയാണ്. ആക്‌സെലറോമീറ്റര്‍, ജൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നീ സെന്‍സറുകള്‍ ലഭിച്ചു. സെന്‍സര്‍ ഹബ് സവിശേഷതയാണ്.

Maintained By : Studio3