December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ സീരീസിലെ പുതിയ ബ്ലാക്ക് എഡിഷന്‍ കേരളത്തില്‍

1 min read

കൊച്ചി: ഇരുചക്ര, ത്രിചക്ര വാഹന രംഗത്തെ മുന്‍നിര നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ മോട്ടോര്‍ സൈക്കിള്‍ സീരീസിലെ ഡാര്‍ക് എഡിഷന്‍ വേരിയന്‍റായ എ ബ്ലെയ്സ് ഓഫ് ബ്ലാക്ക് കേരളത്തില്‍ അവതരിപ്പിച്ചു. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160, ആര്‍ടിആര്‍ 160 4വി എന്നീ പേരുകളിലാണ് ഇതു പുറത്തിറക്കിയത്. 9250 പവറില്‍ 17.6 പിഎസ് പുപ്പെടുവിക്കുന്ന ഇന്ത്യയിലെ ഏറ്റവും ശക്തമായ 160 സിസി ഓയില്‍ കൂള്‍ഡ് മോട്ടോര്‍സൈക്കിളാണ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി. മൂന്നു റൈഡ് മോഡുകള്‍, ഡിജിറ്റല്‍ എല്‍സിഡി ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ലാമ്പും ടെയില്‍ ലാമ്പും, ജിടിടി തുടങ്ങി ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളുമായാണ് ഇരു മോട്ടോര്‍ സൈക്കിളുകളും എത്തുന്നത്. ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന എഞ്ചിന്‍, എബിഎസ് മോഡുകള്‍ കൂട്ടിച്ചേര്‍ത്തുള്ളവ അടക്കം വിവിധ റൈഡിങ് സാഹചര്യങ്ങള്‍ക്കായുള്ള സ്പോര്‍ട്ട്, അര്‍ബന്‍, റെയിന്‍ എന്നീ മൂന്നു മോഡുകളാണ് ഇതില്‍ ലഭിക്കുന്നത്. ബ്ലാക്ക് എഡിഷന്‍ – ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160-ന് 1,11,270 രൂപ, ടിവിഅസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി-ക്ക് 1,21,270 എന്നീ പ്രത്യേക വിലകളിലാവും (കേരളത്തിലെ എക്സ് ഷോറൂം വില) ലഭ്യമാകുക.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3