ടപ്പര്‍വെയര്‍ ഇന്ത്യ സ്റ്റോര്‍ തിരുവല്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു
1 min readതിരുവല്ല: അടുക്കള ഉപകരണങ്ങളില്‍ ആഗോളതലത്തിലെ പ്രമുഖ ബ്രാന്‍ഡായ ടപ്പര്‍വെയറിന്‍റെ ഇന്ത്യയിലെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവല്ലയില്‍ എക്സ്ക്ലൂസീവ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവല്ലയിലെ മഞ്ചാടി മന്നത്ത് ഒപ്റ്റിക്സിനു സമീപത്തെ തേവര്‍തുണ്ടിയില്‍ ബില്‍ഡിംഗിലാണ് പുതിയ സ്റ്റോര്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി രാജ്യത്തെ 51 നഗരങ്ങളില്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട് ടപ്പര്‍വെയറിന്‍റെ 81-ാം എക്സിക്ലൂസീവ് സ്റ്റോറാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
കമ്പനിയുടെ കേരളത്തിലെ ആറാമത്തെയും ദക്ഷിണേന്ത്യയിലെ ഇരുപത്തഞ്ചാമത്തെയും സ്റ്റോറാണിത്. ഗ്ലാസ്സ്, സ്റ്റീല്‍, പോര്‍സ്ലിന്‍, മെലാമിന്‍ നിര്‍മിത ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിന് ലക്ഷ്യമിടുന്ന ടപ്പര്‍വെയര്‍ ഇന്ത്യയ്ക്ക് ഈ വര്‍ഷം ഡിസംബറിനകം നൂറിലധികം സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് പദ്ധതിയുണ്ട്. വതിനാ സംഘങ്ങളുടേയും നേരിട്ടുള്ള വിപണനക്കാരുടേയും സഹകരണത്തോടെ ടപ്പര്‍വെയര്‍ മുന്നോട്ടുപോകുകയാണ്. കൊറോണയെ അതിജീവിച്ച് കൂടുതല്‍ ഉപഭോക്താക്കളുടെ അടുത്തേക്ക് എത്തുന്നതിനായി ഡിജിറ്റല്‍ കിയോസ്ക് സ്റ്റോറുകളും വാട്സ്ആപ്പ് ഷോപ്പിംഗ് സൊലൂഷനുകളും ഹോം ഡെലിവറി, ലോയല്‍റ്റി-റഫറല്‍ പ്രോഗ്രാമുകളും അവതരിപ്പിക്കുന്നുണ്ട്.
ടപ്പര്‍വെയറിന്‍റെ അത്യാധുനിക അടുക്കളോപകരണങ്ങള്‍ മനസ്സിലാക്കി ബ്രാന്‍ഡിനൊപ്പം ആഹാരരീതി വിപുലപ്പെടുത്താന്‍ സാധിക്കുന്ന വിധത്തിലാണ് പുതിയ സ്റ്റോര്‍ സജ്ജമാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കായി കോമ്പോ ഓഫറുകളും പ്രത്യേക ഡിസ്കൗണ്ടുകളും നല്‍കുന്നു