October 28, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിന്റെ രണ്ട് പ്ലാന്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

1 min read

കഴിഞ്ഞ സാമ്പത്തികവര്‍ഷം 55.8 കോടിയുടെ മികച്ച ലാഭം കൈവരിച്ചു

കൊച്ചി: പൊതുമേഖലാ വ്യവസായ സ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിന്റെ പുതിയ രണ്ട് പ്ലാന്റുകളുടെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചു. ഹൈഡ്രോ ക്ലോറിക്ക് ആസിഡ് ഉല്‍പാദിപ്പിക്കുന്നതിനൊപ്പം ഉയര്‍ന്ന അളവില്‍ നീരാവിയും ഉല്‍പാദിപ്പിക്കുന്ന പ്ലാന്റും 48 ശതമാനം വീര്യമുള്ള കോസ്റ്റിക് സോഡ നിര്‍മ്മിക്കാനുള്ള പ്ലാന്റുമാണ് ഇന്നലെ പ്രവര്‍ത്തനം തുടങ്ങിയത്.

കോസ്റ്റിക്ക് സോഡ ഉല്‍പാദനം 175 ടണ്ണില്‍ നിന്നും 250 ടണ്ണായി ഉയര്‍ത്തുന്നത് ലക്ഷ്യമിട്ട് 75 ടണ്‍ ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. നവീകരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായങ്ങള്‍ വളരുന്നതിന്റെ പുതിയ ഉദാഹരണമാകുകയാണ് ഈ പ്ലാന്റുകള്‍

  ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്-2025 ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍

രാസവ്യവസായ മലെയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനമാണ് ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 55.8 കോടിയുടെ മികച്ച ലാഭം കൈവരിക്കാന്‍ സ്ഥാപനത്തിന് ആയിരുന്നു. 2015-16 ല്‍ 25.36 കോടി നഷ്ടത്തിലായിരുന്നു. നാല് വര്‍ഷം മുന്‍പ് പ്രതിസന്ധിയിലായിരുന്ന സ്ഥാപനം കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ലാഭവിഹിതമായി 84.5 ലക്ഷം രൂപ സര്‍ക്കാരിന് കൈമാറാനായത് അഭിമാനകരമായ നേട്ടമാണ്. ഒപ്പം ചരിത്രത്തിലെ ഏറ്റവും വലിയ ഉല്‍പാദനവും ഈ കാലയളവില്‍ സ്ഥാപനം കൈവരിച്ചിരുന്നു.

  യെസ് ബാങ്കിന്‍റെ അറ്റാദായം 145 ശതമാനം ഉയര്‍ന്ന് 553 കോടി രൂപയായി
Maintained By : Studio3