Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

10 ലക്ഷം പേർക്കുള്ള തൊഴിൽ മേള – 75,000 പേർക്ക് ആദ്യഘട്ടത്തിൽ പുതുതായി നിയമനം ലഭിക്കും

ന്യൂഡൽഹി: 10 ലക്ഷം പേർക്കുള്ള നിയമന യജ്ഞമായ തൊഴിൽ മേളയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 22 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ തുടക്കം കുറിക്കും. ചടങ്ങിൽ പുതുതായി നിയമിതരായ 75,000 പേർക്ക് നിയമന പത്രം കൈമാറും. ഈ അവസരത്തിൽ പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി അഭിസംബോധനയും ചെയ്യും. രാജ്യത്തുടനീളമുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ കേന്ദ്ര ഗവൺമെന്റിന്റെ 38 മന്ത്രാലയങ്ങളിൽ/വകുപ്പുകളിൽ ജോലിക്ക് ചേരും. ഗ്രൂപ്പ് – എ, ഗ്രൂപ്പ് – ബി (ഗസറ്റഡ്), ഗ്രൂപ്പ് – ബി (നോൺ ഗസറ്റഡ്), ഗ്രൂപ്പ് – സി എന്നീ തസ്തികകളിലാണ് ഇവർ നിയമിതരാകുന്നത്. കേന്ദ്ര സായുധ സേനാംഗങ്ങൾ, സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, എൽഡിസി, സ്റ്റെനോ, പിഎ, ആദായ നികുതി ഇൻസ്പെക്ടർമാർ, എം.ടി.എസ്. മുതലായ തസ്തികകളിലാണ് നിയമനം. മന്ത്രാലയങ്ങളും വകുപ്പുകളും സ്വയമേവ , അല്ലെങ്കിൽ യു പി എസ് സി , എസ് എസ സി , റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പോലുള്ള റിക്രൂട്ടിംഗ് ഏജൻസികൾ വഴി മിഷൻ മോഡിലാണ് ഈ റിക്രൂട്ട്‌മെന്റുകൾ നടത്തുന്നത്. വേഗത്തിലുള്ള റിക്രൂട്ട്‌മെന്റിനായി, തിരഞ്ഞെടുക്കൽ പ്രക്രിയകൾ ലളിതമാക്കുകയും സാങ്കേതിക വിദ്യ പ്രാപ്തമാക്കുകയും ചെയ്തിട്ടുണ്ട്.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം
Maintained By : Studio3