December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലൈനിന് പുറമേ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിയോമിൽ ആറ് പ്രോജക്ടുകൾ കൂടി: സിഇഒ

1 min read

റിയാദ് : സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ‘ദ ലൈൻ’ പ്രോജക്ടിന് സമാന്തരമായി മറ്റ് ആറ് പദ്ധതികൾ കൂടി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിയോം സിറ്റി പ്രോജക്ടിനോട് അനുബന്ധിച്ച് പദ്ധതിയിടുന്നതായി നിയോം സിറ്റി സിഇഒ നസ്മി അൽ നാസർ. ഈ പദ്ധതികൾക്ക് വേണ്ടിയുള്ള നഗരാസൂത്ര‌ണവും തുടർ വികസന നടപടികളും ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾ സൈറ്റ് പ്ലാനുകൾ പൂർത്തിയാകുന്നതിനനുസരിച്ച് അറിയിക്കുമെന്നും സിഇഒ വ്യക്തമാക്കി.

നിയോം സിറ്റി പദ്ധതിക്ക് വേണ്ടിയുള്ള നയപരിപാടികൾക്ക് രൂപം നൽകുകയും അവയ്ക്ക് ഡയറക്ടർ ബോർഡിന്റെ അനുമതി വാങ്ങിച്ചെടുക്കുകയുമായിരുന്നു കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ കമ്പനിയുടെ പ്രധാനജോലി. 2020ൽ കോവിഡ്-19 പകർച്ചവ്യാധിയെ അഭിമുഖീകരിക്കുന്നതിലായിരുന്നു നിയോമിന്റെ ശ്രദ്ധ. പദ്ധതിയുടെ വളർച്ചയെയും പുരോഗതിയെയും പകർച്ചവ്യാധി സാരമായി ബാധിച്ചില്ലെങ്കിലും ദേശീയ, അന്തർദേശീയ പങ്കാളിത്തങ്ങൾ ആകർഷിക്കുന്നതിന് പകർച്ചവ്യാധി വെല്ലുവിളിയായതായി അൽ നസർ വ്യക്തമാക്കി.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

തൊഴിലാളികളുടെ താമസത്തിനും അടിസ്ഥാന സൌകര്യ ജോലികൾക്ക് വേണ്ടിയുള്ള കോൺട്രാക്ടർമാരുടെ നിയമനത്തിനുമായി പ്രാദേശിക കമ്പനികളുമായി നിയോം സഹകരണമാരംഭിച്ചതായി അൽ നാസർ പറഞ്ഞു. എഞ്ചിനീയർമാരും ധനകാര്യ വിദഗ്ധരും അടക്കം 45 ശതമാനം സ്വദേശികളാണ് നിലവിൽ നിയോം പ്രോജക്ടിൽ ജോലി ചെയ്യുന്നതെന്നും വിദേശ തൊഴിലാളികളുടെ സഹകരണത്തോടെ സ്വദേശികളാകും നിയോം വികസനത്തെ നയിക്കുകയെന്നും സിഇഒ അറിയിച്ചു.

Maintained By : Studio3