മാരിടൈം ഇന്ത്യ ഉച്ചകോടി മാർച്ച് 2 മുതല്‍
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ന്യൂഡെല്‍ഹി: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ‘മാരിടൈം ഇന്ത്യ ഉച്ചകോടി 2021’ ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 4 വരെ നടക്കുന്ന ഇത്തവണത്തെ ഉച്ചകോടി ഒരു വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സംഘടിപ്പിക്കുന്നത്.
അടുത്ത ദശകത്തില്‍ ഇന്ത്യയുടെ സമുദ്രമേഖലയുടെ മുന്നേറ്റത്തിനായുള്ള വഴികാട്ടുന്നതിന് ഉച്ചകോടി സഹായകമാകുമെന്നും ആഗോള സമുദ്രമേഖലയില്‍ ഇന്ത്യയെ മുന്നിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുകയും ഇന്ത്യയുടെ മാരിടൈം മേഖലയിലെ നിക്ഷേപ സാധ്യതകള്‍ വിലയിരുത്തുകയും ചെയ്യും.
മൂന്ന് ദിവസത്തെ ഉച്ചകോടിയിലെ പങ്കാളി രാജ്യമാണ് ഡെന്‍മാര്‍ക്ക്. അതിനാല്‍ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള പ്രതിനിധികളും കൂടുതലായി ഉച്ചകോടിയില്‍ പങ്കെടുക്കും. മാരിടൈം മേഖലയിലെ അന്താരാഷ്ട്ര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സഹകരിക്കാവുന്ന കാര്യങ്ങളെ കുറിച്ച് ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തും.