October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡ്രോണ്‍വേധ സംവിധാനങ്ങള്‍ സ്വന്തമാക്കാന്‍ വ്യോമസേന

1 min read

ന്യൂഡെല്‍ഹി: അതിര്‍ത്തി പ്രദേശങ്ങളില്‍ 10 ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ വ്യോമസേന തീരുമാനിച്ചു.ജമ്മുവിലെ ഇന്ത്യന്‍ വ്യോമസേനാ താവളത്തില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് ശേഷമാണ് ഈ നടപടി. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് തടയിടുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. ജൂണ്‍ 27 ന് ജമ്മു വ്യോമസേനാ സ്റ്റേഷനില്‍ നടന്ന ആക്രമണത്തിന്‍റെ അന്വേഷണം ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തിട്ടുണ്ട്.

ആക്രമിക്കാനെത്തുന്ന ഡ്രോണുകളെ കണ്ടെത്താനും ട്രാക്കുചെയ്യാനും തിരിച്ചറിയാനും നിര്‍വീര്യമാക്കാനുമാണ് സേന ലക്ഷ്യമിടുന്നത്. ലേസര്‍ ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ (ലേസര്‍-ഡ്യൂ) ഇതിനായി പരിഗണിക്കുന്നു. ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് ജാമര്‍ സിസ്റ്റം (ജിഎന്‍എസ്എസ്), റേഡിയോ ഫ്രീക്വന്‍സി ജാമറുകള്‍ എന്നിവ സോഫ്റ്റ് കില്‍ ഓപ്ഷനായി സജ്ജീകരിക്കണമെന്നും ഡ്രോണുകളെ നശിപ്പിക്കുന്നതിനുള്ള ഹാര്‍ഡ് കില്‍ ഓപ്ഷനായി ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ (ലേസര്‍-ഡ്യൂ) സജ്ജീകരിക്കണമെന്നും സേന ആവശ്യപ്പെടുന്നു. ‘ആളില്ലാ വിമാനങ്ങളുടെ ഫ്ളൈ സോണുകള്‍ തടയുന്നതിന് ഇത് ഒരു മള്‍ട്ടി-സെന്‍സര്‍, മള്‍ട്ടി-കില്‍ പരിഹാരം നല്‍കും.അതേസമയം ചുറ്റുപാടുമുള്ള പരിസ്ഥിതിക്ക് കുറഞ്ഞ നാശനഷ്ടങ്ങള്‍മാത്രമാണ് വരുത്തുക.

  കോസ്‌മിക്-പ്രചോദിതമായി രൂപകല്പന ചെയ്ത ടൈറ്റന്‍ സ്റ്റെല്ലര്‍ 2.0 വാച്ചുകള്‍

ക്രോസ് കണ്‍ട്രി ശേഷിയുള്ള തദ്ദേശീയ വാഹനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മൊബീല്‍ കോണ്‍ഫിഗറേഷനില്‍ ഈ ആന്‍റി-ഡ്രോണ്‍ സംവിധാനങ്ങള്‍ ആവശ്യമാണെന്നും തദ്ദേശീയ ഇലക്ട്രിക്കല്‍ പവര്‍ സപ്ലൈ (ഇപിഎസ്) സംവിധാനമാണ് ഇത് നല്‍കുന്നതെന്നും വ്യോമസേന വ്യക്തമാക്കി.വാഹനത്തില്‍ നിന്നുള്ള ഇന്‍റഗ്രല്‍ പവര്‍ സൊല്യൂഷന്‍ ഉള്‍പ്പെടെ എല്ലാ ഉപ സംവിധാനങ്ങളും ഇറക്കാനും മേല്‍ക്കൂരയുടെ മുകളില്‍ / തുറന്ന സ്ഥലത്ത് കയറാനും ആന്‍റി ഡ്രോണ്‍ സംവിധാനത്തില്‍ വ്യവസ്ഥ ഉണ്ടായിരിക്കണം.

വേഗത്തില്‍ വിന്യസിക്കുന്നതിനും പിന്‍വലിക്കുന്നതിനും മോഡുലാരിറ്റി രൂപകല്‍പ്പനയില്‍ ഉള്‍പ്പെടുത്തണം. മിനി ആളില്ലാ വിമാന സംവിധാനത്തിനായി 5 കിലോമീറ്റര്‍ പരിധിയുള്ള 360 ഡിഗ്രി കവറേജ് റഡാറിന് ഉണ്ടായിരിക്കണമെന്നും സേന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

  30 കഴിഞ്ഞ സ്ത്രീകളില്‍ സന്ധിവാത സാധ്യത കൂടുന്നു
Maintained By : Studio3