September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഡിഎഫും ബിജെപിയും തമ്മിലുള്ള ബന്ധം പരസ്യമായതായി മുഖ്യമന്ത്രി

1 min read

തിരുവനന്തപുരം: യുഡിഎഫും ബിജെപിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ പരസ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ കോ-ലീ-ബി (കോണ്‍ഗ്രസ്, ലീഗ്, ബിജെപി) എന്നറിയപ്പെടുന്ന പഴയ രഹസ്യ ഇടപാടിന്‍റെ നാളുകളാണ് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്നത്. ഇന്ന് അവര്‍ തമ്മിലുള്ള കരാര്‍ പരസ്യമാണ്. അതാണ് ബിജെപി നേതാക്കളിലൊരാളായ സുരേഷ്ഗോപിയില്‍നിന്നും കേട്ടത്. ഗുരുവായൂരില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി വിജയിക്കണം, അതുപോലെ കണ്ണൂരിലെ തലശ്ശേരിയിലും അവര്‍ക്ക് സ്ഥാനാര്‍ത്ഥി ഇല്ല അതിനാല്‍ അന്‍ഷാംഷീര്‍ (സിപിഐ എം) പരാജയപ്പെടണം, “വിജയന്‍ കണ്ണൂരിലെ മാധ്യമങ്ങളോട് പറഞ്ഞു.

ഗുരുവായൂരിലെയും തലശ്ശേരിയിലെയും രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികളുടെയും അവരുടെ സഖ്യകക്ഷിയായ ദേവികുളത്തെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയുടെയും നാമനിര്‍ദ്ദേശ പത്രികകള്‍ സാങ്കേതിക കാരണങ്ങളാല്‍ നിരസിക്കപ്പെട്ടപ്പോള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഞെട്ടലുണ്ടായി. ഈ മൂന്ന് നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പോരാട്ടം ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി.

ഇപ്പോള്‍ നടന്ന എല്ലാ കാര്യങ്ങളും കാണുമ്പോള്‍, ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള കരാര്‍ കുറച്ചുകാലം മുമ്പുതന്നെ ശരിയായിരുന്നുവെന്ന് വ്യക്തമാണ്. 2018 ലെ ഏറ്റവും വലിയ വെള്ളപ്പൊക്കം സംസ്ഥാനം നേരിട്ടപ്പോള്‍ വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി, ലഭിച്ചിരുന്നില്ല. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് ഒരിക്കലും ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് നിങ്ങള്‍ എല്ലാവരും ഓര്‍ക്കുന്നുണ്ടാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.

Maintained By : Studio3