Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രക്ഷോഭം കൈവിട്ടു; അക്രമത്തെ തള്ളിപ്പറഞ്ഞ് കര്‍ഷകര്‍

1 min read

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമത്തിനെതിരായി ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിച്ച ട്രാക്റ്റര്‍ റാലിയോടനുബനധിച്ചുനടന്ന ആക്രമണങ്ങളെ സമര നേതാക്കള്‍ അപലപിച്ചു. സമാധാനപരമായ സമരത്തിലേക്ക് മറ്റ് ചിലര്‍ കടന്നതാണ് കുഴപ്പങ്ങള്‍ക്കുകാരണമെന്ന് സമരക്കാര്‍ വിശ്വസിക്കുന്നു. കര്‍ഷകരുടെ പ്രതിഷേധം പിന്‍വലിക്കില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. നഗരത്തിന്റെ പ്രാന്തപ്രദേശത്തുനിന്ന് പ്രതിഷേധക്കാര്‍ അനുവദിച്ച് റൂട്ടുമാറി മുന്നേറിയതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അഭികാമ്യമല്ലാത്തതും അസ്വീകാര്യവുമായ സംഭവങ്ങളെ അപലപിക്കുകയും അതില്‍ ഖേദിക്കുകയും അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരില്‍ നിന്ന് സ്വയം അകന്നുനില്‍ക്കുകയുമാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു. പ്രതിഷേധ മാര്‍ച്ചില്‍ ഉണ്ടായ അക്രമങ്ങളെ പ്രതിപക്ഷ പാര്‍ട്ടികളും തള്ളിപ്പറഞ്ഞിട്ടുണ്ട്.

[bctt tweet=”പ്രക്ഷോഭം കൈവിട്ടു; അക്രമത്തെ തള്ളിപ്പറഞ്ഞ് കര്‍ഷകര്‍” username=”futurekeralaa”]

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 22 എഫ്ഐആര്‍ ഡെല്‍ഹി പോലീസ് ഫയല്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. കലാപം, പൊതു സ്വത്തുക്കള്‍ക്കളുടെ നാശനഷ്ടം, മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ ആക്രമിക്കല്‍ എന്നിവ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസുകളുടെ എണ്ണം ഇനിയും കൂടാനും സാധ്യതയുണ്ട്. അക്രമാസക്തരായ പ്രക്ഷോഭകരെ തിരിച്ചറിയാന്‍ ലഭ്യമായ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് വിശകലനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. പൊതു സ്വത്ത് നശിപ്പിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതിനകം തന്നെ ലഭ്യമായിട്ടുണ്ട്. അക്രമത്തില്‍ 86 പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.

  മഹീന്ദ്ര എസ്യുവി700 എഎക്സ്7 ശ്രേണിക്ക് പ്രത്യേക വില

ഡെല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് പോലീസ് അധികാരികളുമായി ധാരണയിലെത്തിയിരുന്ന സമയത്തിനുമുമ്പുതന്നെ കര്‍ഷകര്‍ മാര്‍ച്ച് ആരംഭിച്ചിരുന്നു. തുടക്കത്തില്‍ തന്നെ അധികാരികളുമായി എത്തിച്ചേര്‍ന്ന് എല്ലാ ധാരണകളെയും തകര്‍ത്താണ് പ്രക്ഷോഭകര്‍ മുന്നോട്ടു പോയത്. ജനുവരി 26 ന് രാവിലെ 8.30 ഓടെ സിങ്കു അതിര്‍ത്തിയില്‍ 6,000-7,000 ട്രാക്ടറുകളുമായി കര്‍ഷകര്‍ അണിനിരന്നിരുന്നു. നേരത്തെ തീരുമാനിച്ച പദ്ധതി പ്രകാരം സഞ്ജയ് ഗാന്ധി ട്രാന്‍സ്‌പോര്‍ട്ട് നഗറില്‍ എത്തിച്ചേരുകയും പിന്നീട് വലത്തോട്ട് തിരിയുകയും വേണം. എന്നാല്‍ ആയുധ ധാരികളായ പ്രതിഷേധക്കാര്‍ വഴിയില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടു പോകുകയായിരുന്നു. ” ഗാസിപൂര്‍, സിങ്കു അതിര്‍ത്തികളില്‍ നിന്ന് വന്ന ഒരു വലിയ കര്‍ഷകര്‍ ന്യൂഡെല്‍ഹിയിലേക്ക് പോകാന്‍ ശ്രമിച്ചു. അവരെ പോലീസുകാര്‍ തടഞ്ഞപ്പോള്‍ ഒരു വിഭാഗം കര്‍ഷകര്‍ അക്രമാസക്തരായി ബാരിക്കേഡുകള്‍ ലംഘിച്ച് ഇരുമ്പ് ഗ്രില്ലുകള്‍ തകര്‍ത്തു. ട്രാക്റ്ററുകളുമായി വിന്യസിച്ചിരുന്ന പോലീസുകാരെ മറികടക്കാന്‍ പോലും ശ്രമിച്ചു,” ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വായ്പ

പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലേക്ക് ഇരച്ചു കയറുകയും പതാകകള്‍ സ്ഥാപിക്കുകയും ചെയ്തു.ഇതില്‍ സിഖുകാരുടെ പതാകയും ഉള്‍പ്പെടുന്നു. ദേശീയ പതാക ഉയര്‍ന്നിടത്താണ് നിരവധി മറ്റ് കൊടികള്‍ എത്തിയത്. റിപ്പബ്ലിക്ക് ദിനത്തില്‍ത്തന്നെ നടത്തിയ ഈ നീക്കം ഏവരെയും ഞെട്ടിക്കുകയും ചെയ്തു. കര്‍ഷകരുമായി ഉണ്ടാക്കിയ മുന്‍ധാരണക്ക് വിരുദ്ധമായാണ് പ്രതിഷേധക്കാര്‍ ചെങ്കോട്ടപരിസരത്തേക്ക് എത്തിയത്. ഒപ്പം പതാകകളുടെ കാര്യത്തിലും അവര്‍ ധാരണകള്‍ പാലിച്ചില്ല. പോലീസും കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷം വൈകിട്ട് വരെ തുടര്‍ന്നു. മുഖര്‍ബ ചൗക്ക്, ഗാസിപ്പൂര്‍, എ-പോയിന്റ് ഐടിഒ, സീമാപുരി, നംഗ്ലോയി ടി-പോയിന്റ്, തിക്രി ബോര്‍ഡര്‍, ചെങ്കോട്ട എന്നിവിടങ്ങളില്‍ നിന്നാണ് മിക്ക അനിഷ്ടസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത കുട്ടികളടക്കം മുന്നൂറോളം കലാകാരന്മാരെ ചെങ്കോട്ടയ്ക്ക് സമീപം കുടുങ്ങിയതിനെ തുടര്‍ന്ന് പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.

  ബറോഡ ബിഎന്‍പി പാരിബാസ് മാനുഫാക്ചറിങ് ഫണ്ട്

എന്നാല്‍ അക്രമത്തെ കര്‍ഷക നേതാക്കള്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. അക്രമത്തിന്റ വഴിയേ സഞ്ചരിച്ചവരാരും കര്‍ഷകരല്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. കര്‍ഷകസമരത്തില്‍ മറ്റുള്ള സംഘടനകള്‍ നുഴഞ്ഞുകയറിയെന്ന ആരോപണം ഇപ്പോള്‍ കൂടുതല്‍ ശക്തമാകുകയാണ്.

 

Maintained By : Studio3