December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടെറൈന്‍റെ ഷോറൂം കണ്ണൂരില്‍

1 min read

കണ്ണൂര്‍: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ഇന്ത്യന്‍ ടെറൈന്‍റെ കേരളത്തിലെ വലിയ ഷോറൂം കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. കണ്ണൂര്‍ നഗരസഭാ അധ്യക്ഷന്‍ മുസലിഹ് മഠത്തില്‍ ഷോറൂമിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ ടെറൈന്‍ മാനേജിങ് ഡയറക്ടര്‍ ചരത്ത് നരസിംഹന്‍ മുഖ്യാതിഥി ആയി. കേരളത്തിലെ 12 മത് ഷോറൂമാണ് കണ്ണൂരില്‍ ആരംഭിച്ചിട്ടുള്ളത്. കേരളത്തിലെ നിലവിലെ ഏറ്റവും വലിയ ഷോറൂം കൂടിയാണ് ഇത്കണ്ണൂര്‍ നഗരത്തിന്‍റെ വളര്‍ച്ചയുടെ ഒരു നാഴികകക്കല്ലാണ് ലോകോത്തര ബ്രാന്‍ഡുകളില്‍ ഒന്നായ ഇന്ത്യന്‍ ടെറൈന്‍റെ ആരംഭമെന്ന് നഗരസഭാ അധ്യക്ഷന്‍ മുസലിഹ് മഠത്തില്‍ പറഞ്ഞു. രാജ്യത്തെ മികച്ച ബ്രാന്‍ഡുകളുടെ വരവ് നഗരത്തിന് മുതതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് മികച്ച പിന്തുണയാണ് ഇന്ത്യന്‍ ടെറൈന് ലഭിക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുളളില്‍ 25 സ്റ്റോറുകളിലേക്ക് ഇന്ത്യന്‍ ടെറൈനെ കേരളത്തില്‍ വളര്‍ത്തുക എന്നതാണ് ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടര്‍ ചരത്ത് നരസിംഹന്‍ പറഞ്ഞു. ചടങ്ങില്‍ ഗാലി ലൂക്സ് റീടൈലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകരായ അശ്വിന്‍ കുമാര്‍, ജൂഡ് വിനോദ് എന്നിവരും പങ്കെടുത്തു.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3