October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടെക്നോ സ്പാര്‍ക്ക് 7 പ്രോ പുറത്തിറക്കി

  • മെയ് 28 മുതല്‍ ആമസോണില്‍ ലഭിക്കും

  •  4 ജിബി, 64 ജിബി വേരിയന്റിന് 9,999 രൂപയും 6 ജിബി, 64 ജിബി വേരിയന്റിന് 10,999 രൂപയുമാണ് വില

ന്യൂഡെല്‍ഹി: ടെക്നോ സ്പാര്‍ക്ക് 7 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്പാര്‍ക്ക് 7, സ്പാര്‍ക്ക് 7പി മോഡലുകളുടെ അപ്ഗ്രേഡ് എന്ന നിലയില്‍ ഏപ്രില്‍ അവസാനത്തോടെയാണ് ടെക്നോ തങ്ങളുടെ സ്പാര്‍ക്ക് 7 പ്രോ ആഗോളതലത്തില്‍ പുറത്തിറക്കിയത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയും 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയുമാണ് വില. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. ആല്‍പ്സ് ബ്ലൂ, മാഗ്‌നറ്റ് ബ്ലാക്ക്, സ്പ്രൂസ് ഗ്രീന്‍ എന്നിവയാണ് മൂന്ന് കളര്‍ ഓപ്ഷനുകള്‍. മെയ് 28 മുതല്‍ ആമസോണില്‍ വില്‍പ്പന ആരംഭിക്കും. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

  ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ടെക്നോ സ്പാര്‍ക്ക് 7 പ്രോ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ ഹായ്ഒഎസ് 7.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 20:9 കാഴ്ച്ചാ അനുപാതം, 90 ഹെര്‍ട്സ് റിഫ്രെഷ് നിരക്ക്, 180 ഹെര്‍ട്സ് ടച്ച് സാംപ്ലിംഗ് നിരക്ക് എന്നിവ സഹിതം 6.6 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്സല്‍) ഹോള്‍ പഞ്ച് ഡിസ്പ്ലേ നല്‍കി. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി80 എസ്ഒസിയാണ് കരുത്തേകുന്നത്.

പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം നല്‍കിയിരിക്കുന്നു. എഫ്/1.8 ലെന്‍സ് സഹിതം 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്സല്‍ ഡെപ്ത്ത് സെന്‍സര്‍, എഐ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ കാമറ സംവിധാനം. ക്വാഡ് എല്‍ഇഡി ഫ്ളാഷ് കൂടെ നല്‍കി. സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നില്‍ എഫ്/2.0 അപ്പര്‍ച്ചര്‍ ലെന്‍സ്, ഡുവല്‍ ഫ്ളാഷ് മൊഡ്യൂള്‍ എന്നിവ സഹിതം 8 മെഗാപിക്സല്‍ സെല്‍ഫി കാമറ സെന്‍സര്‍ ലഭിച്ചു. സെല്‍ഫ് പോര്‍ട്രെയ്റ്റുകള്‍ മെച്ചപ്പെടുത്തുന്നതിന് പ്രീലോഡഡ് എഐ പോര്‍ട്രെയ്റ്റ് മോഡ് നല്‍കി. കണ്ണുകള്‍ തെരഞ്ഞുപിടിച്ച് ഓട്ടോമാറ്റിക്കായി ഫോക്കസ് ചെയ്യുന്നത് മറ്റൊരു ഫീച്ചറാണ്. ടൈം ലാപ്സ്, സ്മൈല്‍ ഷോട്ട്, സൂപ്പര്‍ നൈറ്റ് ഷോട്ട്, വീഡിയോ ബോക്കെ, 2കെ റെക്കോര്‍ഡിംഗ് എന്നീ കാമറ മോഡുകളും ലഭിച്ചു.

  നെറ്റ്വര്‍ക്ക് സുരക്ഷ ശക്തമാക്കാൻ വോഡഫോണ്‍ ഐഡിയ

4ജി എല്‍ടിഇ, വൈഫൈ 802.11എസി, ബ്ലൂടൂത്ത് 5.0, ജിപിഎസ്/ എ ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. പിറകില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. ഫേസ് അണ്‍ലോക്ക് 2.0 സവിശേഷതയാണ്. 5,000 എംഎഎച്ച് ലിഥിയം പോളിമര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. സിംഗിള്‍ ചാര്‍ജില്‍ 35 മണിക്കൂര്‍ വരെ ടോക്ക് ടൈം, 34 ദിവസത്തെ സ്റ്റാന്‍ഡ്ബൈ സമയം എന്നിവ ലഭിക്കും. 164.9 എംഎം, 76.2 എംഎം, 8.8 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍.

  ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്
Maintained By : Studio3