December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടെക്നോപാര്‍ക്കില്‍ ഡിസൈന്‍ വര്‍ക്ക് ഷോപ്പ്

1 min read
തിരുവനന്തപുരം: ഡിസൈന്‍ മേഖലയിലെ പുത്തന്‍ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്നതിനായി ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ദ്വിദിന ബൂട്ട്ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 16-17 തീയതികളില്‍ ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടക്കുന്ന ‘എലിവേറ്റ് യുഐ/ യുഎക്സ് ബൂട്ട്ക്യാമ്പ് 2024’ ലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഡിസൈന്‍ മേഖലയുടെ ഭാവി മാറ്റിമറിക്കാന്‍ സഹായകമാകുന്ന ശില്പശാലകളും സെഷനുകളും പാനല്‍ ചര്‍ച്ചകളും എലിവേറ്റ് 2024 ന്‍റെ ഭാഗമായുണ്ടാകും. ‘ ടൂള്‍സ് ഫോര്‍ ഡിസൈന്‍’, ‘ഡിസൈന്‍ തിങ്കിങ്’, ‘സ്റ്റോറി ടെല്ലിംഗ് ഇന്‍ യുഎക്സ്’ തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കിയുള്ള സെഷനുകള്‍ക്ക് ആഗോള വിദഗ്ദ്ധരായ പ്രദീപ് ജോസഫ് (ഗൂഗിള്‍), പുനീത് അറോറ (ഡെല്‍), കാര്‍ത്തിക എകെ (എച്ച്എഫ്ഐ), രാജത് പട്ടേല്‍ (ഫോണ്‍ പേ), ശ്രീജേഷ് രാധാകൃഷ്ണന്‍ (എയര്‍ ഇന്ത്യ) എന്നിവര്‍ നേതൃത്വം നല്കും. ‘എമേര്‍ജിംഗ് ടെക്നോളജീസ് ഇന്‍ ഡിസൈന്‍’  എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പാനല്‍ ചര്‍ച്ചകളും ‘റിയല്‍ ടൈം ഡിസൈന്‍ ചലഞ്ചു’ മായി ബന്ധപ്പെട്ട ചര്‍ച്ചകളും ക്യാമ്പിനെ ശ്രദ്ധേയമാക്കും. ഓഫ് ലൈന്‍ ആയി ഇരുനൂറിലധികവും ഓണ്‍ലൈന്‍ ആയി നൂറിലധികവും ഡിസൈന്‍ പ്രൊഫഷണലുകള്‍ ക്യാമ്പില്‍ പങ്കെടുക്കും. മാര്‍വെലസ് ഡിസൈന്‍ സ്റ്റുഡിയോ, കേരള ഐടി, ടെക്നോപാര്‍ക്ക്, യുഡിഎസ് ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട്സ് എന്നിവയുടെ പിന്തുണയോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3